ഹൈടെക്ക് കവര്‍ച്ച: പരീക്ഷണം വിയന്നയില്‍ ?
തിരുവനന്തപുരത്തു നടന്ന എ.ടി.എം കവര്‍ച്ചയുടെ 'മാതൃക' പരീക്ഷിച്ചത് വിയന്നയിലെന്നു സൂചന. കഴിഞ്ഞ ജൂണ്‍ 24നാണ് തട്ടിപ്പുശ്രമം നടന്നത്. സംഭവം അമേരിക്കയിലെ സൈബര്‍സുരക്ഷാ കണ്‍സള്‍ട്ടന്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പരാജയപ്പെടുകയായിരുന്നു. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിനുപുറത്തെ എ.ടി.എം മെഷിനിലാണ് അന്ന് സ്‌കിമ്മര്‍ കണ്ടെത്തിയത്. സ്‌കിമ്മര്‍ കണ്ടെത്തിയ കണ്‍സള്‍ട്ടന്റ് ബെഞ്ചമിന്‍ ടെഡെസ്‌കോ അതിന്റെ വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ചു. 10 ലക്ഷത്തിലേറെ പേരാണ് ആ ദൃശ്യം കണ്ടത്.
കുടുംബത്തോടൊപ്പം വിയന്നയില്‍ അവധിയാഘോഷിക്കാനെത്തിയ ബെഞ്ചമിന്‍ മെട്രോസ്റ്റേഷനു സമീപത്തെ തിരക്കുപിടിച്ച സ്ഥലത്തെ എ.ടി.എമ്മില്‍ കയറുകയായിരുന്നു.
എ.ടി.എം മെഷിനും പരിസരവും പരിശോധിക്കുന്ന സ്വഭാവക്കാരനായ ഇദ്ദേഹം കാര്‍ഡ് ഇടുന്ന ഭാഗത്ത് ഒട്ടിച്ചുവച്ച സ്‌കിമ്മര്‍ പറിച്ചെടുക്കുകയായിരുന്നു. മാഗ്‌നറ്റിക് സ്ട്രിപ് റീഡറും ബാറ്ററിയും സ്വിച്ചും കണ്‍ട്രോള്‍ ബോര്‍ഡും നാലു പിന്നുകളും കണക്ടറും ഉള്‍പ്പെടുന്നതായിരുന്നു സ്‌കിമ്മര്‍.
കാര്‍ഡ് ഇടുന്ന ഭാഗത്ത് ചെറിയതോതില്‍ പശതേച്ചിരുന്നു. സ്‌കിമ്മര്‍ കാര്‍ഡിലെ വിവരങ്ങള്‍ സാവകാശം ചോര്‍ത്താന്‍ വേണ്ടിയായിരുന്നു ഇത്. ബെഞ്ചമിന്‍ ടെഡെസ്‌കോ ഉടനെത്തന്നെ വിയന്ന പൊലിസിനെ വിവരമറിയിച്ചെങ്കിലും അതു സ്ഥാപിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."