വനിതാ മതില് സംഘാടക സമിതി യോഗത്തിനെത്തിയ എം.എല്‍.എയെ തടഞ്ഞു
ശാസ്താംകോട്ട: വനിതാ മതില് സംഘാടക സമിതി യോഗത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എയെ തടയുകയും ബി.ഡി.ഒ.യെ ഓഫിസില്‍ കയറ്റാതെയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗമുണ്ടെന്ന് ബി.ഡി.ഒ കഴിഞ്ഞ ദിവസം രാത്രിയിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ വിളിച്ചറിച്ചതത്രെ. ഇന്നലെ രാവിലെ എല്ലാവരും യോഗത്തിനെത്തിയപ്പോഴാണ് വനിതാ മതിലിന്റെ സംഘാടക സമിതി രൂപീകരണമാണന്നും സമുദായ സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടന്നുമുള്ള വിവരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ അറിയുന്നത്.
ഇതില്‍ പ്രതിഷേധിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തിനെത്തിയ എം.എല്‍.എയെ തടഞ്ഞതും ബി.ഡി.ഒയെ ഓഫിസില്‍ കയറ്റാന്‍ അനുവദിക്കാതിരുന്നതും.എന്നാല്‍ യു.ഡി.എഫ് അംഗ അംഗങ്ങളുടെ അസാന്നിധ്യത്തിലും യോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."