ഐ.പി.എല്‍ ഒരുക്കം
മുംബൈ: പുതിയ സീസണിലേക്കുള്ള ഐ.പി.എല്‍ ടീമുകള്‍ അവസാന വട്ട ഒരുക്കത്തിലാണ്. ലേലം പൂര്‍ത്തിയായിട്ടുണ്ട്. ഇനി ടീമുകളുടെ മിനുക്ക് പണികള്‍ മാത്രമേ ബാക്കിയുള്ളു. 2020ല്‍ ടി20 ലോകകപ്പിനു മുമ്പ് ക്രിക്കറ്റ് ആസ്വാദകരെ ഹരം കൊള്ളിക്കാന്‍ കുട്ടിക്രിക്കറ്റിന്റെ ഒരുക്കങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ അവരവരുടെ താരങ്ങളെ വിലയിരുത്താനുള്ള അവസരവും ഇതോടെ ലഭിക്കും. അതിനാല്‍ എല്ലാവരും ഈ ഐ.പി.എല്ലിനെ വലിയ ശ്രദ്ധയോടെയായിരിക്കും കാണുക. തൊട്ടുമുമ്പില്‍ നില്ക്കുന്ന ടി20 ലോകകപ്പിലേക്ക് തന്നെയാണ് ഇന്ത്യയുടെ കണ്ണും. ടൂര്‍ണമെന്റിന്റെ തുടക്കവുമായി ബന്ധപ്പെട്ട് ചില സൂചനകള്‍ പുറത്തു വന്നു കഴിഞ്ഞു. എട്ടു ടീമുകളാണ് ഐ.പി.എല്ലില്‍ കിരീടമോഹവുമായി അങ്കത്തട്ടിലിറങ്ങുക.
ഈ മാസം കൊല്‍ക്കത്തയില്‍ നടന്ന ലേലത്തില്‍ ചില വമ്പന്‍ കളിക്കാരെ സ്വന്തമാക്കി എല്ലാ ഫ്രാഞ്ചൈസികളും പുതിയ സീസണിനു മുന്നോടിയായുള്ള പടയൊരുക്കം ഗംഭീരമാക്കിയിരുന്നു. ആസ്ത്രേലിയയുടെ പേസര്‍ പാറ്റ് കമ്മിന്‍സിനാണ് ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത്. 15.5 കോടി രൂപയ്ക്കു മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കമ്മിന്‍സിനെ സ്വന്തമാക്കുകയായിരുന്നു.
2020 മാര്‍ച്ച് 29ന് ഐ.പി.എല്ലിന്റെ പുതിയ സീസണിനു തുടക്കമായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന ത്സരത്തില്‍ ഇറങ്ങിയേക്കും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയമായിരിക്കും ഈ മത്സരത്തിനു വേദിയാവുകയെന്നും റിപ്പോര്‍ട്ടുകളു@ണ്ട്. എന്നാല്‍ മുംബൈയുടെ എതിരാളികള്‍ ആരെന്ന കാര്യത്തില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
മാര്‍ച്ച് 29ന് ഐ.പി.എല്ലിന്റെ പുതിയ സീസണ് ആരംഭിക്കുകയാണെങ്കില്‍ അതു ഫ്രാഞ്ചൈസികള്‍ക്ക് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതയു@ണ്ട്. കാരണം ടീമിലെ പല വിദേശ താരങ്ങള്‍ക്കും സീസണിലെ ആദ്യത്തെ കുറച്ചു മത്സരങ്ങള്‍ നഷ്ടമാവും. കാരണം ഇതേ സമയത്ത് ആസ്ത്രേലിയ, ഇംഗ്ല@ണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകള്‍ക്കു അന്താരാഷ്ട്ര പരമ്പരകളു@ണ്ട്. സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡുമായി ടി20 പരമ്പരയാണ് മാര്‍ച്ച് അവസാനത്തോടെ ഓസീസിനുള്ളത്. ഇംഗ്ല@ണ്ടും ശ്രീലങ്കയും തമ്മില്‍ ടെസ്റ്റ് പരമ്പരയിലും മാര്‍ച്ച് അവസാനം നടക്കുന്നു@ണ്ട്. ഇങ്ങനെ ആണെങ്കില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കെല്ലാം തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകും. ഏപ്രിലില്‍ ഐ.പി.എല്ലിന്റെ പുതിയ സീസണ് ആരംഭിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് ഫ്രാഞ്ചൈസികള്‍ക്കുള്ളത്. ഇക്കാര്യം ഐ.പി.എല്‍ ഭരണസമിതിയെ അവര്‍ അറിയിക്കുകയും ചെയ്തിട്ടു@ണ്ട്. കഴിഞ്ഞ സീസണില്‍ രാത്രി എട്ടു മണിക്കാണ് മത്സരങ്ങള്‍ ആരംഭിച്ചിരുന്നത്. പ്ലേഓഫ് മല്‍സരങ്ങള്‍ രാത്രി 7.30നുമായിരുന്നു. ഇത്തവണ എട്ടു മണിക്കുള്ള മത്സരങ്ങള്‍ അതുപോലെ തന്നെ തുടരാനാണ് സാധ്യത. അതോടൊപ്പം പ്ലേഓഫ് മത്സരങ്ങള്‍ എട്ടു മണിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. എന്നാല്‍ സമയത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഫ്രാഞ്ചൈസികളുമായി ഒന്നുകൂടി ആലോചിച്ചതിന് ശേഷമായിരിക്കും സമയം തീരുമാനിക്കുകയെന്നുമാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."