പടുകൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് സംസ്ഥാന പാതയിലൂടെ സുഗമയാത്ര
വടക്കാഞ്ചേരി: പടുകൂറ്റന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് സംസ്ഥാന പാതയിലൂടെ സുഗമ യാത്ര. ബാംഗ്ലൂരില്‍ നിന്ന് വൈദ്യുതി വകുപ്പിന്റെ കോഴിക്കോട് നല്ലളം സബ്ബ് സ്റ്റേഷനിലേക്കാണ് 770 കെ.വി. ട്രാന്‍സ്‌ഫോര്‍മറുകള്‍ റോഡ് മാര്‍ഗം കൊണ്ടു പോകുന്നത്.
ഒരു മാസം മുന്‍പാണ് രണ്ട് വോള്‍വോ ലോറികളിലായി രണ്ട് ട്രാന്‍സ്‌ഫോഫോര്‍മറുകളുടെ യാത്ര ആരംഭിച്ചത്. അതീവ സുരക്ഷയോടെ രാത്രികാലങ്ങളില്‍ മാത്രമാണ് ലോറികളുടെ സഞ്ചാരം. പകല്‍ സമയങ്ങളില്‍ വാഹനങ്ങളുടെ ആധിക്യം മൂലം ഗതാഗതകുരുക്ക് ഉണ്ടാകുമെന്നതിനാല്‍ സുരക്ഷിതസ്ഥലങ്ങളില്‍ ലോറികള്‍ നിര്‍ത്തിയിട്ട് വിശ്രമിയ്ക്കുന്ന ഇതര സംസ്ഥാനക്കാരായ കരാര്‍ തൊഴിലാളികള്‍ രാത്രി മുഴുവന്‍ അത്യധ്വാനം ചെയ്താണ് ലോറി നീക്കം സുഗമമാക്കുന്നത്.
ഓരോ സ്ഥലങ്ങളിലും വൈദ്യുതി വകുപ്പ് ജീവനക്കാരും ലോറിയെ തങ്ങളുടെ ഏരിയ കടത്തിവിടാന്‍ അനുഗമിക്കും. വൈദ്യുതി ബന്ധം വിഛേദിച്ചാണ് ഭീമന്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ യാത്രയ്ക്ക് വഴിയൊരുക്കുന്നത്. ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഏറെ ദുഷ്‌കരമായത് റോഡിന് കുറുകെയുള്ള വൈദ്യുതി കമ്പികളും, കേബിള്‍ ലൈനുകളുമായിരുന്നു. ഇതെല്ലാം ഉയര്‍ത്തിയായിരുന്നു യാത്ര. ഹര്‍ത്താല്‍ ദിനത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ യാത്ര കാണാന്‍ റോഡിന് ഇരുവശവും നിരവധി പേരാണ് തടിച്ച് കൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."