HOME
DETAILS
MAL
ലോക ടൂര്‍ ബാറ്റ്മിന്റണില്‍ സിന്ധുവിന് കിരീടം
backup
December 16 2018 | 06:12 AM
ന്യൂഡല്‍ഹി: ലോക ടൂര്‍ ബാറ്റമിന്റണ്‍ കിരീടം ഇന്ത്യയുടെ പി.വി സിന്ധുവിന്. ജപ്പാന്റെ നൊസോമി ഒക്കോഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജോതാവ് കിരീടം സ്വന്തമാക്കിയത്.
സ്‌കോര്‍ 21- 19. 21-17
ഈ വര്‍ഷത്തെ സിന്ധുവിന്റെ ആദ്യ കിരീടമാണിത്. മത്രമല്ല ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക ടൂര്‍ ബാറ്റ്മിന്റണ്‍ കിരീടം സ്വന്തമാക്കുന്നത്. സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെയാണ് സിന്ധു തോല്‍പിച്ചത്.
സീസണിലെ 8 മികച്ച കളിക്കാര്‍ മാത്രമാണ് ലോക ടൂര്‍ ഫൈനല്‍സില്‍ മത്സരിക്കുന്നത്. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയില്‍ പി വി സിന്ധുവിനൊപ്പം തായ് സു യിങ്, അകാനെ യമാഗുച്ചി, ബെയ്വെന്‍ സാംഗ് എന്നിവരാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."