ബി.ജെ.പി പിന്തുണ സ്വീകരിക്കരുത്: മുസ്ലിം ലീഗ്
പുത്തന്‍ചിറ: ഗ്രാമപഞ്ചായത്തില്‍ ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ സ്വീകരിക്കുന്നതിനെതിരേ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തോടൊപ്പം മുസ്ലിം ലീഗും രംഗത്ത് വന്നതോടെ പുത്തന്‍ചിറയില്‍ യു.ഡി.എഫിലെ തര്‍ക്കം രൂക്ഷമാകുന്നു.
ബി.ജെ.പിയിലെ ഒരംഗത്തിന്റെ കൂടി പിന്തുണയോടെയാണ് യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്താലൂടെ കോണ്‍ഗ്രസ് വിമതനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി സോണിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. യു.ഡി.എഫ് ഘടക കക്ഷിയായ ലീഗിന്റെ സ്ഥാനാര്‍ഥിയായി പി.ബി നിസാര്‍ കുന്നത്തേരിയില്‍ നിന്നാണ് വിജയിച്ചത്. കോണ്‍ഗ്രസ് വിമതനായ സോണിയെ കോണ്‍ഗ്രസിലേക്ക് തിരികെ കൊണ്ട് വന്ന് ഭരണത്തിലെത്താനുള്ള നീക്കം നടത്തണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
ഈ നിലപാട് സ്വീകരിച്ചാല്‍ ബി.ജെ.പി പിന്തുണയില്ലാതെ ഭരണത്തിലെത്താന്‍ കഴിയുമെന്നും ലീഗ് അംഗം പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 6 അംഗങ്ങള്‍ വീതമാണുള്ളത്. കോണ്‍ഗ്രസ് വിമതനായ എം.പി സോണി, സി.പി.എം വിട്ട് ജനകീയ കമ്മ്യൂണിസ്റ്റ് മുവ്മെന്റ് രൂപീകരിച്ച് വിജയിച്ച കെ.വി സുചിത്ലാല്, ബി.ജെ.പി അംഗം വി.എസ് മനോജ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ളവരുടെ നിലപാട് നിര്‍ണായകമാകും. സോണിയെ കോണ്‍ഗ്രസിലേക്ക് തിരീച്ച് കൊണ്ട് വന്നാല്‍ പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടി വന്നേക്കും. ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കുന്നതിനെതിരേ കോണ്‍ഗ്രസിലെ ഒരു വിഭാഗം കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് ്പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധ തലത്തില്‍ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."