HOME
DETAILS
MAL
അപൂര്‍വ നേട്ടവുമായി മജ്ലിന്ദ കെല്മെന്ഡി
backup
August 09 2016 | 19:08 PM
റിയോ ഡി ജനീറോ: ഒറ്റ സ്വര്‍ണ മെഡല്‍ കൊണ്ട് മജ്ലിന്ദ കെല്മെന്ഡി എന്ന ജൂഡോ താരം ഒരു നാഴികക്കല്ലാണ് പിന്നിട്ടത്. ചരിത്രത്തിലാദ്യമായി ഒളിംപിക്സിനെത്തിയ കൊസോവയെന്ന രാജ്യത്തിനായി അവര്‍ സ്വര്‍ണം പൊരുതി നേടിയപ്പോള്‍ അത് തങ്ക ലിപികള്‍ രേഖപ്പെടുത്തപ്പെട്ടു.
രണ്ടു തവണ ലോക ചാംപ്യയായ കെല്മെന്ഡി 2012ലെ ഒളിംപിക്സില്‍ അല്‍ബേനിയന്‍ പതാകയ്ക്കു കീഴിലാണ് മത്സരിച്ചത്. അന്നു മെഡല്‍ നേടാന്‍ സാധിച്ചിരുന്നില്ല. 2014ലാണ് കൊസോവ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയില്‍ അംഗമാകുന്നത്.
ഇതേത്തുടര്‍ന്നാണ് ഇത്തവണ കൊസോവയെന്ന രാജ്യം ആദ്യമായി മത്സരിക്കാനെത്തിയത്. നേട്ടം അഭിമാനകരമാണെന്നു കെല്മെന്ഡി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."