മാലിന്യ പരിപാലനം: കര്‍ശന നടപടിയുമായി അഗളി പഞ്ചായത്ത്
അഗളി: പഞ്ചായത്ത് പരിധിയില്‍ ഹരിത പെരുമാറ്റചട്ടം പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പഞ്ചായത്ത് തീരുമാനം. കച്ചവട സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയില്‍ ഉറവിട മാലിന്യ സംസ്‌കരണം നിര്‍ബന്ധമായും പാലിക്കാന്‍ പഞ്ചായത്ത് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഹരിത പെരുമാറ്റചട്ടം തെറ്റിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുമായി മുന്നോട്ട് പോവാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വ്യാപാരികളെയും സ്ഥാപന ഉടമകളെയും ഉള്‍പ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ ഉദ്‌ബോധന യോഗം നടത്തും.
ഈ മാസം 17 ന് രാവിലെ പത്ത് മണിക്ക് കക്കുപ്പടി ഓഡിറ്റോറിയത്തില്‍ 1,21,2. വാര്‍ഡില്‍ ഉള്‍പെട്ടവരും, 11.15ന് താവളം മുത്ത്കുട്ടിയുടെ മുന്‍വശത്ത് 3,4,5 വാര്‍ഡുകാരും, ഉച്ചക്ക് 2മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ 6,7,8,9,10 വാര്‍ഡുകാരും, 3മണിക്ക് നെല്ലിപ്പതി അമ്പല പരിസരത്ത് 12,13 വാര്‍ഡുകാരുടെ യോഗവും നടക്കും.
18ന്് രാവിലെ പത്തിന് കാരറ സ്‌കൂള്‍ പരിസരത്ത് 14,15 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നവരും 11മണിക്ക് ജെല്ലിപ്പാറയില്‍ 16,17,18 വാര്‍ഡുകാരും, ഉച്ചക്ക്1.30ന് കള്ളമല മദ്‌റസയില്‍ 19,20 വാര്‍ഡുകാരും, മൂന്ന് മണിക്ക് കാവുണ്ടിക്കല്‍ അംഗനവാടിയില്‍ 11,5 വാര്‍ഡുകാരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."