സംസ്ഥാന സ്കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് നല്‍കാത്തത് പാലക്കാടിനോടുള്ള അവഗണന
പാലക്കാട് : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഒന്നാം സ്ഥാനം നേടിയ ജില്ലക്കു സ്വര്‍ണകപ്പ് നല്‍കാത്തതു സാംസ്കാരിക കേരളത്തിന് അപമാനമാണെന്നു സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി. പ്രളയത്തിന്റെ പേരില്‍ സാമ്പത്തികമായിട്ടുള്ള ആര്‍ഭാടം ഒഴിവാക്കുന്നതിന്റെ പേരിലാണ് സ്വര്‍ണ്ണകപ്പ് ജില്ലയ്ക്കു നല്‍കാത്തത് എങ്കില്‍ നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില് നിര്‍മിക്കുന്ന സര്‍ക്കാര്‍ തികച്ചും ജില്ലയോടു കാണിക്കുന്ന അനീതിയാണ്. ജില്ലയില്‍ നിന്നും രണ്ട് മന്ത്രിമാര്‍ ഉണ്ടായിട്ടും സാംസ്കാരിക വകുപ്പ് എ.കെ ബാലന് മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും സംസ്കാര സാഹിതി ആവശ്യപ്പെട്ടു. മന്ത്രിമാര്‍ ഈ വിഷയത്തില്‍ ഇടപെട്ടു സ്വര്‍ണകപ്പ് നല്‍കിയില്ലെങ്കില്‍ സംസ്കാര സാഹിതി കലാകാരന്മാരെ പങ്കെടുപ്പിച്ചു പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് ബോബന് മാട്ടുമന്ത അധ്യക്ഷനായി.ഗീതമ്മ ടീച്ചര്‍,റാഫി ജൈനിമേട്, ഹരിദാസ് മച്ചിങ്ങല്‍, മുഹമ്മദലി, ടി.പി.അഭിത്ത്, ടി.പി.അയ്യപ്പന്, ജെയ്സണ്‍ ചാക്കോ, റഫീഖ് കാറല്‍മണ്ണ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."