ഉത്തര കൊറിയക്കെതിരേ താക്കീതുമായി ചൈന: മിസൈല്‍ പരീക്ഷണം നിര്‍ത്തണം
മനില: ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്ന് ചൈന. ഇന്നലെ ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ചൈനീസ് നിലപാട് വ്യക്തമാക്കിയത്.
ഉത്തര കൊറിയക്കെതിരേ യു.എന്‍ രക്ഷാസമിതിയുടെ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ചൈനയുടെ പ്രസ്താവന. ഉത്തര കൊറിയക്കെതിരേയുള്ള ഉപരോധം ആവശ്യമാണ്. എന്നാല്‍ അത് പൂര്‍ണ അര്ഥത്തിലെത്തിയിട്ടില്ല. ഇനിയും ചര്‍ച്ചകള്‍ തുടരണമെന്നും വാങ് യി പറഞ്ഞു. ഉത്തര കൊറിയക്ക് മിസൈല്‍ പരീക്ഷണത്തിന് യു.എന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതു മറികടന്നാണ് ഉത്തര കൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്.
ഉത്തര കൊറിയയിലേക്കുള്ള കയറ്റുമതി തടയാനാണ് കഴിഞ്ഞ ദിവസത്തെ ഉപരോധത്തില്‍ തീരുമാനമായത്.
ഉപരോധം എല്ലാ അംഗരാജ്യങ്ങളും പിന്തുണച്ചു. വീറ്റോ അധികാരമുള്ള ചൈന എപ്പോഴും ഉത്തര കൊറിയക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. മിസൈല്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ഉത്തര കൊറിയയോട് ചൈന ആവശ്യപ്പെടണമെന്ന് അമേരിക്ക അഭ്യര്‍ഥിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."