ഒരു വര്‍ഷത്തിനുള്ളില്‍ അട്ടപ്പാടി ബ്ലോക്ക് സമ്പൂര്‍ണ സാക്ഷരത കൈവരിക്കും: മന്ത്രി
അഗളി: ഒരു വര്‍ഷത്തിനുളളില്‍ മൂന്നാംഘട്ടം പൂര്‍ത്തിയാവുന്നതോടെ അട്ടപ്പാടി ബ്ലോക്ക് സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കുമന്ന് വിദ്യാഭ്യാസ മന്ത്രി സി.രവിന്ദ്രനാഥ്പറഞ്ഞു.അട്ടപ്പാടി ആദിവാസി സാക്ഷരതാപദ്ധതി ഉദ്ഘാടനം കില ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നുഅദേഹം. വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. 192 ഊരുകളിലായി 2624 പേരാണ് പരിക്ഷ എഴുതിയത്. ഇതില്‍ എല്ലാവരും വിജയിച്ചു. അട്ടപ്പാടിയിലെ ഈ വിജയം മനസ്സ് നിറയെ അഭിമനമാണെന്ന് മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുളളില്‍ പൊതു വിദ്യാഭ്യാസ യജ്ഞം ജനങ്ങള്‍ നയിക്കണം. പാര്‍ശ്വവത്ക്കരണമില്ലാത്ത, നിരക്ഷരരില്ലാത്ത ഒരു കേരളമാണ് സര്‍ക്കാര്‍ സ്വപ്നം കാണുന്നത്. പിന്നാക്ക മേഖലയില്‍ അറിവ് നിഷേധിക്കുകയാണ്. അറിവ് കൊണ്ട് മുഖ്യധാരയിലെത്തണമെന്നും. കഥ, കവിത, സാഹിത്യ ക്യതികള്‍ വായിക്കാനും പല ലോകങ്ങളെ വായനയിലൂടെ പരിചയപ്പെടാനും സാധിക്കും.
വിദ്യാഭ്യാസം മനുഷ്യനെ മനുഷനാക്കുന്ന പ്രക്രിയയാണ്. അട്ടപ്പാടിയിലെ വിദ്യാഭ്യാസ നിലവാരമുയര്‍ത്താന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തും. കേരളത്തില്‍ അട്ടപ്പാടിയിലും, വയനാട്ടിലുമാണ് സ്‌ക്കൂളുകളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടതലുളളത്. അതുകൊണ്ട് തന്നെ എല്ലാ രക്ഷകര്‍ത്താക്കളും കുട്ടികളെ സ്‌ക്കൂളില്‍ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
പഠിക്കാന്‍ താത്പര്യമുളള പഠിതാക്കള്‍ സര്‍ക്കാരിന്റെ കൂടെ നിന്നു തന്നാല്‍ മതി മറ്റുളള കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വ്വഹിക്കും. ഇനിയാരും പിന്നാക്ക അവസ്ഥയ്ക്ക് അട്ടപ്പാടിയെ ഉദാഹരണമായി പറയരുത്. പഠിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അധിക്യതരെ അറിയിച്ചാല്‍ പരിഹാരം ഉടനെയുണ്ടാവും. നക്കുപ്പതി ഊരില്‍ നിന്നും 89 വയസ്സുളള പാപ്പമ്മാള്‍ മൂപ്പത്തി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എം. എല്‍. എ. എന്‍. ഷംസുദീന്‍ അദ്ധ്യക്ഷനായി. ഈശ്വരിരേശന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സാക്ഷരത ഡയറക്ടര്‍. പി. എസ്. ശ്രികല പദ്ധതിയെക്കുറിച്ച് വിശിദികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."