ബഹ്‌റൈനില്‍ കെ.സി.എ ടാലന്റ് സ്‌കാന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു; അവാര്‍ഡ് നിശ ഡിസംബര്‍ 28ന്
മനാമ: ബഹ്‌റൈനില്‍ കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) ബി.എഫ്. സിയുമായി സഹകരിച്ച നടത്തിയ ടാലന്റ് സ്‌കാനിലെ മത്സര വിജയികളെ സമാപിച്ചു. കലാതിലകമായി 59 പോയന്റുമായി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി സി. നക്ഷത്ര രാജും കലാപ്രതിഭയായി 55 പോയന്റുമായി ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി ശൗര്യ ശ്രീജിത്തും തെരഞ്ഞെടുക്കപ്പെട്ടു.
ഒരു മാസത്തിലേറെ നീണ്ടുനിന്ന മത്സരങ്ങളില്‍ 675ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. എല്ലാ ദിവസവും മൂന്ന് വേദികളിലായി നടന്ന കലാമാമാങ്കം കെ.സി.എ അങ്കണത്തെ സജീവമാക്കിയിരുന്നു.
150 ല്‍ പരം ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. 276 വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഇന്ത്യന്‍ സ്‌കൂള്‍ സജീവ സാന്നിധ്യം തെളിയിച്ചപ്പോള്‍, തൊട്ടു പുറകില്‍ 168 വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ ഏഷ്യന്‍ സ്‌കൂളിന് സാധിച്ചു.
ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍:
ഗ്രൂപ്പ് ഒന്ന് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി ശ്രേയ മുരളീധരന്‍, ഗ്രൂപ്പ് രണ്ട് ന്യൂ മില്ലെനിയും സ്‌കൂള്‍ വിദ്യാര്‍ഥിനി ലക്ഷ്മി സുധീര്‍. ഗ്രൂപ്പ് മൂന്നിലും നാലിലും നിബന്ധനകള്‍ അനുസരിച്ച യോഗ്യതയുള്ള മത്സരാഥികള്‍ ഇല്ലായിരുന്നതിനാല്‍ ആര്‍ക്കും അവാര്‍ഡ് ലഭിച്ചില്ല. സ്‌പെഷല്‍ അവാര്‍ഡ്, ഗ്രൂപ്പ് മൂന്നില്‍ ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി റിക്കി വര്‍ഗീസും, ഗ്രൂപ്പ് നാലില്‍ ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മിയ മറിയം അലക്‌സും കരസ്ഥമാക്കി.
നൃത്ത വിഭാഗത്തിലെ മികവിനുള്ള അവാര്‍ഡായ 'നാട്യരത്‌ന' ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി രാഖി രാകേഷ് കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനം കരസ്ഥമാക്കാന്‍ രാഖിക്ക് സാധിച്ചു. സംഗീത വിഭാഗത്തിലെ അവാര്‍ഡായ 'സംഗീത രത്‌ന' ന്യൂ മില്ലേനിയം സ്‌കൂള്‍ വിദ്യാര്‍ഥിനി നന്ദന ശ്രീകാന്ത് കരസ്ഥമാക്കി. സാഹിത്യ വിഭാഗം അവാര്‍ഡായ 'സാഹിത്യരത്‌ന'ക്ക് ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി സിമ്രാന്‍ ശ്രീജിത് അര്‍ഹയായി. ആര്‍ട് ആന്റ് ക്രാഫ്റ്റ് വിഭാഗത്തില്‍ ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മിയ മറിയം അലക്‌സ് 'കലാരത്‌ന' അവാര്‍ഡ് കരസ്ഥമാക്കി.
വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്ന ടാലന്റ് സ്‌കാന്‍ അവാര്‍ഡ് നിശ ഡിസംബര്‍ 28ന് വൈകിട്ട് 6.30 ന് കെ. സി.എ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചലച്ചിത്ര താരം മനോജ് കെ. ജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ ചടങ്ങില്‍ വെച്ച് കലാതിലകം, കലാപ്രതിഭ, ഗ്രൂപ്പ് ചാമ്പ്യന്‍, വ്യക്തിഗത വിജയികള്‍ എന്നിവര്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സേവി മാത്തുണ്ണി, ജന.സെക്രട്ടറി വര്‍ഗീസ് ജോസഫ്, പാന്‍സ്ലി വര്‍ക്കി (ജന.മാനേജര്‍, ബി.എഫ്.സി), ജന.കണ്‍വീനന്‍ ലിയോ ജോസഫ്, വര്‍ഗീസ് കാരക്കല്‍, പി.പി.ചാക്കുണ്ണി, ഷിബു, റോയ് സി.ആന്റണി, ജൂലിയറ്റ് തോമസ്, ഷെര്‍ലി ആന്റണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."