ബഹ്റൈനില്‍ കരിഞ്ചന്തയില്‍ വിസ വില്‍പ്പന നടത്തിയ 14പേര് പിടിയില്‍
മനാമ: ബഹ്റൈനില്‍ കരിഞ്ചന്തയില്‍ വിസ വില്‍പ്പന നടത്തിയവരെ പൊലിസ് പിടികൂടി. 14പേരാണ് പിടിയിലായത്. ഇവരില്‍ സ്വദേശികളും ഏഷ്യന്‍ വംശജരുമാണുള്ളതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിസ വില്പനക്ക് മാത്രമായി സ്ഥാപനങ്ങള്‍ തുടങ്ങുന്നവരാണ് ഇവരെന്നും റിപ്പോര്‍ട്ടുണ്ട്.
സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് വിസ വന്‍ വിലക്ക് വില്‍ക്കുകയാണ് ഇവരുടെ രീതിയെന്ന് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. 1,500 ദിനാര്‍ (ഏകദേശം ഒരു ലക്ഷം മുതല്‍ 2,85 000 രൂപയോളം) വരെയാണ് പ്രവാസികള്‍ ഓരോ വിസക്കും നല്‍കിയിരുന്നത്. ഇത്തരം ചതിയില്‍ നിന്ന് മോചനം നേടാനായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എല്‍.എം.ആര്.എ ഫ്ളെക്സി വര്‍ക് പെര്‍മിറ്റ്' കൊണ്ടുവന്നിരുന്നുവെങ്കിലും പലരും ഇപ്പോഴും തട്ടിപ്പിനിരയാകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതിനിടെ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 24 സ്ഥാപന ഉടമകള്‍ക്ക് ബഹ്റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ജയില്‍ ശിക്ഷ വിധിച്ചു. ഇതില്‍ ഒരു വനിതയും ഉള്‍പ്പെടും. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ശിക്ഷ കാലാവധി. വന്‍ പിഴയും വിധിച്ചിട്ടുണ്ട്. 1,000 ദിനാര്‍ മുതല്‍ 91,000 ദിനാര്‍ വരെയാണ് പിഴ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."