മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലിസുകാരന്റെ ഭാര്യ
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പും ഭീഷണിയുമായി പൊലിസുകരന്റെ ഭാര്യയിട്ട ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥനായ പി.എസ് രഘുവിന്റെ ഭാര്യ സൗമ്യ രഘുവാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി പോസ്റ്റിട്ടത്. 'തലതെറിച്ച മക്കളെ...' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് മഹാരാജാസ് കോളജിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന റാഗിങുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം ശക്തമായതോടെ വന്‍ പൊലിസ് സന്നാഹം കോളജിനകത്ത് കയറുകയും ലാത്തിച്ചാര്‍ജ്ജും പൊലിസിന് നേരെ കല്ലേറും ഉണ്ടാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് സൗമ്യ വിദ്യാര്ഥികള്ക്കെതിരേ ഭീഷണിയുമായി രംഗത്ത് വന്നത്.
ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നിങ്ങളുടെ നെഞ്ചത്ത് എറണാകുളം അസിസ്റ്റന്റ് സിറ്റി കമ്മിഷണര്‍ ലാല്ജിയെക്കൊണ്ട് പൂക്കളമിടീക്കുമെന്ന് സൗമ്യ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."