ഇ.ടി മുഹമ്മദ് ബഷീറിന് തുര്‍ക്കി കെ.എം.സി.സി സ്വീകരണം നല്‍കി
#സ്വാലിഹ് വാഫി ഓമശ്ശേരി
ഇസ്താംബൂള്‍: 'ഖുദ്‌സ് ഫലസ്തീന്റെ യഥാര്‍ത്ഥ തലസ്ഥാനം' എന്ന പ്രമേയത്തില്‍ തുര്‍ക്കിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ഇ.ടി മുഹമ്മദ് ബഷീറിന് തുര്‍ക്കി കെ.എം.സി.സി സ്വീകരണം നല്‍കി. തുര്‍ക്കി ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രതിനിധിയായി എത്തിയതായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍.
ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് ലുലു കുടക്, സാലിം കാരമൂല, അനീസ് ചെറുതുരുത്തി, ഷഫീഖ് ഹുദവി കടലുണ്ടി, ഉമര്‍ ഹുദവി, ഹനീഫ് ഹുദവി, ഇസ്ഹാഖ് ഹുദവി ചെമ്പിരിക്ക എന്നിവര്‍ പങ്കെടുത്തു.
ഖുദ്‌സിന്റെ വീണ്ടെടുപ്പിനായി 64 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം പാര്‍ലമെന്റ് പ്രതിനിധികളാണ് കോന്‍ഫറന്‍സില്‍ പങ്കെടുത്തത്. ഫലസ്തീന്‍ പ്രശ്‌നം അന്താരാഷ്ട്രതലത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തുര്‍ക്കിയിലെ പുതിയ ഖുദ്‌സ് സമ്മേളനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഫലസ്തീന്‍ വിഷയത്തില്‍ തുര്‍ക്കിയുടെ ഇടപെടല്‍ എടുത്ത് പറയേണ്ടതാണ്. ഇന്ത്യയില്‍ നിന്ന് ഇ.ടി മുഹമ്മദ് ബഷീറിനോടൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരും സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."