HOME
DETAILS

റേഷന്‍ മുന്‍ഗണനാപട്ടികയില്‍ മൂന്നുലക്ഷത്തോളം പുതിയ കുടുംബങ്ങള്‍ ഇടംനേടും

  
backup
August 07 2017 | 02:08 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af

തിരുവനന്തപുരം: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനഹര്‍ഹരെ ഒഴിവാക്കുന്നതിലൂടെ മൂന്നുലക്ഷത്തോളം കുടുംബങ്ങള്‍ പട്ടികയില്‍ പുതുതായി ഇടംനേടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് അനര്‍ഹരായവര്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ഉത്തരവ് പുറത്തിറങ്ങിയതോടെ വരുംദിനങ്ങളില്‍ പട്ടികയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വ്യാപകമായി അപേക്ഷകരുണ്ടാകുമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ വിലയിരുത്തല്‍. ചുരുങ്ങിയത് 50000 ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇങ്ങനെ വന്നാല്‍ ശരാശരി രണ്ടുലക്ഷം പേരെങ്കിലും മുന്‍ഗണനാപട്ടികയ്ക്ക് പുറത്താകും. അനര്‍ഹരായ പട്ടികയിലെ മറ്റുവിഭാഗക്കാര്‍ കൂടി പുറത്താകുന്നതോടെ അഞ്ചുലക്ഷത്തോളം പേര്‍ പുറത്താകുമെന്നാണ് സര്‍ക്കാര്‍ കണക്ക്. നിലവില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത പരാതിക്കാര്‍ അഞ്ചുലക്ഷത്തോളമാണ്. ഇതില്‍ മൂന്നുലക്ഷത്തോളം അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ ഇടം നേടാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ശമ്പളത്തിന് റേഷന്‍ കാര്‍ഡ് പകര്‍പ്പ് ഹാജരാക്കണമെന്ന വാര്‍ത്ത വന്നതോടെ 25000 ത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാകാന്‍ അപേക്ഷ നല്‍കി കഴിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അനര്‍ഹര്‍ക്ക് ഒഴിവാകാനുള്ള അവസരമുണ്ടായിരുന്നു. എന്നിട്ടും പിടിവീഴുമെന്നുറപ്പായതോടെയാണ് പലരും ഒഴിവാക്കണമെന്ന് അപേക്ഷിച്ചിട്ടുള്ളത്.
തെറ്റായ വിവരങ്ങള്‍ നല്‍കി റേഷന്‍ മുന്‍ഗണനാപട്ടികയില്‍ ഇടംനേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, യൂനിവേഴ്‌സിറ്റി ജീവനക്കാര്‍, സംസ്ഥാന ജില്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പറേഷന്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ അവരവരുടെ പേരുള്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ തങ്ങളുടെ ശമ്പള വിതരണ ഉദ്യോഗസ്ഥന് ഈ മാസം 20നു മുന്‍പ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. മതിയായ കാരണമില്ലാതെ കാര്‍ഡ് ഹാജരാക്കാത്തവര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ജോലിക്കാര്യം മറച്ചുവച്ചോ, അബദ്ധവശാലോ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ ജീവനക്കാരുടെ വിവരം റേഷന്‍കാര്‍ഡ് നമ്പര്‍ സഹിതം ശമ്പള വിതരണ ഉദ്യോഗസ്ഥന്‍ ഓഗസ്റ്റ് 30നു മുന്‍പ് താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.
പെന്‍ഷന്‍കാരുടെ റേഷന്‍കാര്‍ഡുകള്‍ ബന്ധപ്പെട്ട ട്രഷറി ബാങ്കുദ്യോഗസ്ഥര്‍ പരിശോധിച്ച് താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. സഹകരണ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ കാര്‍ഡ് പരിശോധന അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നിര്‍വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതിനിടെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം തെറ്റായ വിവരങ്ങള്‍ നല്‍കി കരട് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരായവര്‍ ഈ മാസം 10നകം താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അപേക്ഷ നല്‍കി സ്വയം ഒഴിവാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago