അമേരിക്കയിലേക്കുള്ള എണ്ണകയറ്റുമതി സഊദി വെട്ടികുറക്കാനൊരുങ്ങി സഊദി;
റിയാദ്: അമേരിക്കയിലേക്കുള്ള എണ്ണകയറ്റുമതി വെട്ടികുറയ്ക്കാനൊരുങ്ങി സഊദി. അടുത്ത മാസം മുതല്‍ കയറ്റുമതി വന്‍ തോതില്‍ കുറയ്ക്കാനാണ് സഊദി തയ്യാറെടുക്കുന്നത്. ജനുവരി മുതല്‍ നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന എണ്ണ കയറ്റുമതിയില്‍ കുറവ് വരുത്താനാണ് സഊദി കരുതുന്നത്. നിലവില്‍ നല്‍കി കൊണ്ടിരിക്കുന്നതില്‍ നിന്നും പ്രതിദിന എണ്ണ കയറ്റുമതി 5,82,000 ബാരലിലേക്ക് കുറക്കുന്നതിനാണ് പദ്ധതി. മുപ്പതു വര്‍ഷത്തിനിടയില്‍ അമേരിക്കയിലേക്കുള്ള സഊദിയുടെ ഏറ്റവും കുറഞ്ഞ എണ്ണ കയറ്റുമതിയാണിത്. ഏകദേശം നാല്‍പത് ശതമാനത്തോളം കുറവാണ് വരുത്തുന്നത്.
അടുത്ത മാസം മുതല്‍ പ്രതിദിന ഉല്‍പാദനത്തില്‍ പന്ത്രണ്ടു ലക്ഷം ബാരലിന്റെ കുറവ് വരുത്താന്‍ ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള ഉല്‍പാദക രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ സഊദി കുറവ് വരുത്തുന്നത്. നവംബറിലും ഡിസംബറിലും പ്രതിദിനം 80 ലക്ഷത്തോളം ബാരല്‍ എന്ന നിലയിലാണ് സഊദി അറേബ്യയുടെ എണ്ണ കയറ്റുമതി. ഒപെക് തീരുമാനപ്രകാരം അടുത്ത മാസം ഇത് 70 ലക്ഷം ബാരലായി കുറയും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സമ്മര്‍ദം അവഗണിച്ചാണ് എണ്ണയുല്‍പാദനം കുറക്കാന്‍ സഊദി മുന്‍കൈയെടുത്തത്. ഇതിനു പുറമെയാണ് തീരുമാനത്തിന്റ കണക്കു പ്രകാരം എണ്ണകയറ്റുമതിയില്‍ കുറവ് വരുത്തുന്നത്. എണ്ണവില ഉയര്‍ത്താന്‍ ഒപെക്, ഒപെകിതര എണ്ണയുത്പാദക രാജ്യങ്ങള്‍ ശ്രമങ്ങള്‍ നടത്തുമ്പോഴാണ് കുറഞ്ഞ വിലയില്‍ എണ്ണ നല്‍കണമെന്ന ആവശ്യം ട്രംപ് മുന്നോട്ട് വെച്ചിരുന്നത്. ഇതാണ് സഊദിയടക്കമുള്ള എണ്ണയുത്പാദക രാജ്യങ്ങളും സംഘടനകളും തള്ളിക്കളഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."