HOME
DETAILS
MAL
ജനമൈത്രി പൊലിസ് സംവിധാനം അവതാളത്തില്‍
backup
August 09 2016 | 19:08 PM
മാള: അംഗബലം ഇല്ലാത്തതിനാല്‍ മാളയില്‍ ജനമൈത്രി പൊലിസ് സംവിധാനം അവതാളത്തിലായി. കഴിഞ്ഞ ഏതാനും മാസങ്ങളായി ജനമൈത്രി പ്രവര്‍ത്തനം പേരില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. മാള സ്റ്റേഷനില്‍ ആവശ്യത്തിന് പൊലിസ് ഇല്ലാത്തതാണ് ജനമൈത്രി സംവിധാനങ്ങളെ ഇല്ലാതാക്കിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ബീറ്റ് ഓഫിസര്‍മാരുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കെയര്‍ പദ്ധതിയും ഏറെക്കുറെ അവതാളത്തിലാണ്. ജനമൈത്രി സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ പൊലിസ് സേനാംഗങ്ങളെ നിയമിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം ഉന്നത തലത്തില്‍ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."