ഇറാനില്‍ സൈനികന് നടത്തിയ വെടിവെപ്പില്‍ നാലു പേര് കൊല്ലപ്പെട്ടു; എട്ടുപേര്‍ക്ക് പരിക്ക്
തെഹ്റാന്: ഇറാനില്‍ സൈനികന് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ഇറാനിലെ സൈനിക ബേസ് ക്യാംപിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ലക്ഷ്യം എന്തെന്ന് വ്യക്തമായിട്ടില്ല.
കഹരിസാത്ത് സൈനിക നടന്ന വെടിവെപ്പിനെ തുടര്‍ന്നു മറ്റു സൈനികര്‍ തിരിച്ചു വെടിവച്ചതിനെ തുടര്‍ന്ന് വെടിയുതിര്‍ത്തയാളും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റ സൈനികനെ ഇറാന് എയര്‍ഫോഴ്സ് സൈനിക ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അഭിയിക് സൈനിക ക്യാംപില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. അന്ന് മൂന്ന് പേര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സെപ്തംബറില്‍ സൈനികന് മൂന്ന് പേരെ വെടിയുതിര്‍ത്തു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരുന്നു. 19 വയസ്സു മുതലുള്ള പുരുഷന്മാര്ക്ക് ഇറാനില്‍ സൈനിക സേവനം നിര്‍ബന്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."