'തണലായ് കുളിരായ് ' ഞാറുനടീല്‍ മഹോത്സവം
കൊടകര: തേശ്ശേരി എ.യു.പി വിദ്യാലയം ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്ന തണലായ് കുളിരായ് എന്ന പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി വിഷരഹിത ആഹാരം കുട്ടികള്‍ക്ക് എന്ന ലക്ഷ്യത്തോടെയുള്ള കരനെല്‍ കൃഷിയുടെ ഞാറുനടീല്‍ മഹോത്സവവും, കൊടകര ഗ്രാമപഞ്ചായത്തിലെ ഒരുമയ്ക്കായി ഒരു മരം പദ്ധതിയുടെ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 750 ഫലവൃക്ഷത്തൈകള്‍ പഞ്ചായത്തിലേക്ക് ഏറ്റെടുക്കുന്ന ചടങ്ങും ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസി ഉദ്ഘാടനം ചെയ്തു.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ രാജന്‍ സേവ്യര്‍, കൊടകര ഗ്രാമപഞ്ചായത്തംഗം വി.കെ സുബ്രഹ്മണ്യന്‍, കനകമല സെന്റ് ആന്റണീസ് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ.ജി.ആലപ്പാട്ട്, സ്‌കൂള്‍ മാനേജര്‍ കെ.കെ പോള്‍സണ്‍, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ എ.കെ അനിലന്‍, പി.ടി.എ പ്രസിഡന്റ് സുരേഷ് സി.എസ്, എം.പി.ടി.എ പ്രസിഡന്റ് സജിനി സന്തോഷ്, സ്റ്റാഫ് പ്രതിനിധികളായ കെ.എ ഷീബ, കെ.ജെ ഷൈല തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് വിഷരഹിത ആഹാരം ജൈവകൃഷിരീതിയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി തൃശൂര്‍ ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.എസ് റോസ് ക്ലാസ്സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."