പണ്ഡിതന്‍മാര്‍ വിശുദ്ധ ജീവിതം നയിക്കണം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
കുന്ദമംഗലം: പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പ്രവാചകന്‍മാരുടെ മാതൃക പിന്‍പറ്റി വിശുദ്ധ ജീവിതം നയിക്കാന്‍ പണ്ഡിതന്‍മാര്‍ തയാറാകണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
നാലു ദിവസമായി കുറ്റിക്കാട്ടൂരില്‍ നടന്ന ജാമിഅ യമാനിയ്യ അറബിക് കോളജ് 19-ാം വാര്‍ഷിക ആറാം സനദ്ദാന സമാപന പൊതുസമ്മേളനത്തില്‍ സനദ്ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപ്രബോധനത്തില്‍ തീര്‍ത്തും ഓരോ പ്രദേശത്തിന്റെയും സാഹചര്യം മനസിലാക്കി മനഃശാസ്ത്രപരമായ സമീപനം കൈക്കൊള്ളണമെന്ന് തങ്ങള്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. പി.എ ഇബ്രാഹിം ഹാജിക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമര്‍പ്പിച്ചു. സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.പി അബൂബക്കര്‍ ഫൈസി, സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇബ്രാഹിം എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തി. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ സമാപന പ്രാര്‍ഥന നിര്‍വഹിച്ചു. രാവിലെ നടന്ന കുടുംബസംഗമത്തില്‍ മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. യമാനീസ് സംഗമം ഹംസ ഹൈത്തമി ഉദ്ഘാടനം ചെയ്തു. മിര്‍ഷാദ് യമാനി ചാലിയം മുഖ്യപ്രഭാഷണം നടത്തി. റസാഖ് യമാനി, ബാസിത്ത് ഫൈസി, നിയാസ് ഹുദവി, കെ. ശമീര്‍ വാഫി, നൂറുദ്ദീന്‍ യമാനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."