HOME
DETAILS

അജയ്യം അറബി

  
backup
December 16 2018 | 19:12 PM

%e0%b4%85%e0%b4%9c%e0%b4%af%e0%b5%8d%e0%b4%af%e0%b4%82-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf

 

ലത്തീഫ് കാരട്ടിയാട്ടില്‍
നല്ലൂര്‍ നാരായണ എല്‍.പി ബേസിക് സ്‌കൂള്‍, ഫറോക്ക്#

വീണ്ടും ഒരു അറബി ഭാഷാദിനം കൂടി കടന്നുവരികയാണ്. അറബി ഭാഷയുടെ അജയ്യമായ പദവിയും മഹത്വവും പരിഗണിച്ചാണ് 2010ല്‍ ഐക്യരാഷ്ട്ര സഭ ഡിസംബര്‍ 18 ലോക അറബി ഭാഷാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
1973 ഡിസംബര്‍ 18ന് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി ചേര്‍ന്ന് അറബി ഭാഷയെ യുഎന്നിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ആഗോള ജനസംഖ്യയില്‍ 420 മില്യനിലധികം ജനങ്ങള്‍ പ്രഥമ സംസാരഭാഷയായും 250 മില്യന്‍ ജനങ്ങള്‍ രണ്ടാം ഭാഷയായും 180 കോടി ജനങ്ങള്‍ അവരുടെ മതഭാഷയായും ഉപയോഗിക്കുന്ന അറബി ഭാഷയ്ക്ക് ലോക ഭാഷകളില്‍ നാലാം സ്ഥാനമാണുള്ളത്.
ഡിസംബര്‍ 18 ലോക അറബി ഭാഷാദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതിനു പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആ ഭാഷയുടെ അന്തര്‍ദേശീയ സാധ്യതകളിലേക്ക് ലോകശ്രദ്ധ തിരിക്കാനും അതോടൊപ്പം ആ ഭാഷ പ്രതിനിധാനം ചെയ്യുന്ന വികസനോന്മുഖ സാമൂഹിക സാംസ്‌കാരിക പാരമ്പര്യത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തുന്നതിനുമാണ്.
കൂടാതെ വൈജ്ഞാനിക-സാഹിത്യ-വാണിജ്യ മേഖലകളില്‍ അറബി ഭാഷ നല്‍കിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ സംഭാവനകള്‍ തിരിച്ചറിയാനുമുള്ള അവസരവുമാണ്. മൂല്യവത്തായ സാഹിത്യചരിത്രമുള്ള അറബി ഭാഷയിലെ പദങ്ങളും പ്രയോഗങ്ങളും ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ഉറുദു, ഹിന്ദി,പേര്‍ഷ്യന്‍, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഭാഷാ ചരിത്രം
പൗരാണിക ഭാഷകളില്‍പെട്ടതും ഇന്നും ലോകത്ത് വന്‍ പ്രചാരത്തിലുള്ളതുമായ ഭാഷയാണ് അറബി. ആദി ഹമിറ്റോ സെമിറ്റിക് ഭാഷയിലെ സെമിറ്റിക് ഹീബ്രു, ഗ്രീക്ക് തുടങ്ങിയ ഭാഷകളില്‍ ഉള്‍പ്പെട്ട സെമിറ്റിക് ഭാഷാഗോത്രത്തില്‍നിന്നാണ് അറബിയും പിറവിയെടുക്കുന്നത്.
യഅ്‌റബ് ബ്‌നു ഖഹ്ത്വാന്‍ ആണ് അറബി ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്. എന്നാല്‍ മറ്റു സെമിറ്റിക് ഭാഷകളെക്കാള്‍ അഭിവൃദ്ധിയും സമ്പന്നതയും കൈവരിക്കാന്‍ അറബിക്ക് സാധിച്ചു. പ്രവാചകന്‍ മുഹമ്മദ് നബി (സ)യ്ക്ക് നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ വികാസം പ്രാപിച്ചിരുന്ന അറബി ജാഹിലിയ്യ കാലഘട്ടത്തിലാണ് പൂര്‍ണ യൗവനത്തിലെത്തിയത്. പദസമ്പത്തിലും അലങ്കാര ശാസ്ത്രത്തിലും കാവ്യമീമാംസയിലുംമെല്ലാം പൂര്‍ണത കൈവരിച്ച അറബി ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ചലനം തന്നെയാണ് സൃഷ്ടിച്ചിരുന്നത്. വൈജാത്യങ്ങളേറെ ഉണ്ടായിരുന്നെങ്കിലും ഓരോ ഗോത്രവും തങ്ങളുടേതായ പദങ്ങള്‍ കൊണ്ട് ഭാഷയെ വിപുലമാക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തി.
സബ്ഉല്‍ മുഅല്ലഖ എന്ന പേരില്‍ അറിയപ്പെടുന്ന ജാഹിലിയ്യ കവിതകള്‍ അന്ന് അറബി കൈവരിച്ച പൂര്‍ണതയെ ഓര്‍മപ്പെടുത്തുന്നു. ഇംറുല്‍ ഖൈസ് ഉള്‍പ്പെടെയുള്ള ആ കാലഘത്തില്‍ ജീവിച്ചിരുന്ന പ്രതിഭാധനരായ അറബി കവികളുടെ കാവ്യങ്ങള്‍ ഇന്നും സാഹിത്യലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നു. അറബി അതിന്റെ സുവര്‍ണ നേട്ടത്തിലേക്ക് പ്രവേശിക്കുന്നത് വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തിലൂടെയാണ്.
തുല്യതയില്ലാത്ത സാഹിത്യ ഗ്രന്ഥമായി നിലകൊള്ളുന്ന ഖുര്‍ആനിക സാഹിത്യം ഭാഷയെ ധന്യവും ജനകീയവുമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ഖുര്‍ആന്‍ പാരാണത്തിലെ പാഠഭേദങ്ങള്‍ കാലക്രമേണ ഭാഷക്ക് സമ്പൂര്‍ണമായൊരു വ്യാകരണവും സമ്മാനിച്ചു.
രാജകീയ സദസുകളിലൂടെയും വാണിജ്യ സംഘങ്ങളിലൂടെയും വളര്‍ന്നുവന്ന് ഇസ്‌ലാമിന്റെ പ്രമാണ വിജ്ഞാനങ്ങളിലൂടെയും സാഹിത്യങ്ങളിലൂടെയും സമൃദ്ധമായ സാംസ്‌കാരിക പാരമ്പര്യമാണ് അറബി ഭാഷയ്ക്ക് ക്ലാസിക്കല്‍ ചൈതന്യം പകര്‍ന്നു നല്‍കിയത്.
പ്രവാചക കവികളായിരുന്ന ഹസ്സാനുബ്‌നു സാബിത്തും കഅ്ബ് ബ്‌നു മാലിക്കും അബ്ദുല്ലാഹിബ്‌നു റവാഹയും അവരുടേതായ സംഭാവനകള്‍ അര്‍പ്പിച്ചു.


സുവര്‍ണ കാലഘട്ടം
ഇസ്‌ലാമിക ഖിലാഫത്തിന്റെ തുടക്കം മുതല്‍ അബ്ബാസിയ്യ കാലഘട്ടം വരെയുള്ള നാളുകളില്‍ അറബിയില്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. മധ്യേഷ്യ മുതല്‍ അറ്റ്‌ലാന്റിക് സമുദ്രം വരെയുള്ള ഭൂപ്രദേശത്തിന്റെ കലാ-സാഹിത്യ-ശാസ്ത്ര, മത രാഷ്ട്രീയ ഭരണ നിര്‍വഹണത്തിന്റെ മാധ്യമയായി അറബിഭാഷ മാറി. ഭാഷാ-സാഹിത്യ-വ്യാകരണ-ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഭാഷയെ അടുത്തറിയുന്നതിനും പ്രചരിപ്പിക്കുന്നതിനും സാധിച്ചു.
അബ്ബാസിയ്യ കാലഘട്ടത്തില്‍ പൗരാണിക നാഗരികതകളായ ഗ്രീക്ക്, സുമേറയിന്‍, ബാബിലോണ്‍, ഈജിപ്ത് തുടങ്ങിയ ജനസമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന തത്ത്വചിന്ത, വൈദ്യശാസ്ത്രം, രാഷ്ട്രമീമാംസ, ഭാഷാസാഹിത്യം, ഗോളശാസ്ത്രം, ഗണിത ശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയ അനേകം ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. അതുവഴി ലാറ്റിന്‍, ഗ്രീക്ക്, റോമന്‍, പേര്‍ഷ്യന്‍ ഭാഷകളിലെ ധാരാളം പദങ്ങളും പ്രയോഗങ്ങളും അറബിയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടു. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ആദ്യകാലങ്ങളില്‍ അറബിയിലെ ശാസ്ത്ര, വൈദ്യ, ചരിത്ര, സാഹിത്യ ഗ്രന്ഥങ്ങളുടെ പരിഭാഷ യൂറോപ്യര്‍ക്ക് ഏറെ ഉപകരിച്ചു.
10 ാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നുസിന (അവിസെന്ന)യുടെ ഖാനൂനുന്‍ ഫിത്വിബ്ബ് (ഠവല ഇമിീി ീള ങലറശരശില) എന്ന ഗ്രന്ഥവും 14 നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നുഖല്‍ദൂന്റെ അല്‍മുഖദ്ദിമയും ഇതിന് ഉദാഹരണങ്ങളാണ്.

അറബി ഔദ്യോഗിക ഭാഷയായ രാജ്യങ്ങള്‍
ലോകത്തെ വിശാലമായ ഒരു ഭൂപ്രദേശത്തെ ജനതയുടെ സാംസ്‌കാരിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് അറബി. അറബ് ലീഗില്‍ ഉള്‍പ്പെട്ട 22 രാജ്യങ്ങളായ സഊദിഅറേബ്യ, അള്‍ജീരിയ, ബഹ്‌റൈന്‍, ഈജിപ്ത്, ഇറാഖ്, ജിബൂട്ടി, ലബനാന്‍, ജോര്‍ദാന്‍, മൗറിത്താനിയ, ലിബിയ, മൊറോക്കോ, ഖത്തര്‍, യു.എ.ഇ, ഒമാന്‍, ഫലസ്തീന്‍, തുനീഷ്യ, സിറിയ, സോമാലിയ, സുഡാന്‍, യമന്‍, കോമോറോസ്, കുവൈത്ത് എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ അറബിയാണ്. അറബ് ലീഗില്‍ ഉള്‍പ്പെടാത്ത ചാഢ്, എറിട്രിയ, പശ്ചിമ സഹാറ, ഇസ്രയേല്‍, സോമാലി ലാന്റ് എന്നീ രാജ്യങ്ങളുടെ രണ്ടാം ഔദ്യോഗിക ഭാഷയായി അറബിയെ പരിഗണിച്ചിട്ടുണ്ട്. അറബി ഔദ്യോഗിക ഭാഷയായ രാജ്യങ്ങള്‍ 27ആണ് .

മലയാളത്തില്‍
ഉപയോഗിക്കുന്ന അറബി പദങ്ങള്‍
അറബി ഭാഷയുമായുള്ള നിരന്തര സമ്പര്‍ക്കത്തിന്റെ ഫലമായി അനേകം പദങ്ങള്‍ മലയാളത്തിലേക്ക് കടന്നുവന്നിട്ടുണ്ട് . അസ്സല്‍, അനാമത്ത്, അദാലത്ത്, അപ്പീല്‍, ആമീന്‍, ഇനാം, ഇമാം, ഇങ്ക്വിലാബ്, ബദല്‍, ബദവി, ആപത്ത്, ബാക്കി, ഹരജി, താക്കീത്, ത്രാസ്, തര്‍ജുമ, താരിപ്, ജുബ്ബ, ജാമ്യം, ജവന, ദുനിയാവ്, ചക്കര, ചെകുത്താന്‍, ജില്ല, പൈസ, പത്തിരി, റദ്ദ്, സനദ്, സില്‍ക്ക്, സുല്‍ത്താന്‍, സഫര്‍ജില്‍, സോഫ, ശൈഖ്, ഫഖീര്‍, റാക്ക്, കരാര്‍, കിസ്സ, കലാപം, കവാത്ത്, കാരറ്റ്, കീശ, കനീസ, കോപ്പ, കൈല്‍, ഖജാഞ്ചി, കസബ, മുക്തിയാര്‍, മൈതാനം മിസ്‌കീന്‍, മുസ്വീബത്ത്, മാമൂല്‍, മഖ്ബറ, മാലാഖ, മുന്‍സിഫ്, നികുതി, നിക്കാഹ്, വസ്യത്ത്, വസൂല്‍, ഹുക്ക, ഹൂറി എന്നിവ അവയില്‍ ചിലത് മാത്രം.

കാലിഗ്രാഫി
അക്ഷരവിന്യാസത്തിന്റെ സൗന്ദര്യകലയാണ് കാലിഗ്രാഫി. മനോഹരങ്ങളായ ധാരാളം അലങ്കാര ലിപികള്‍ അറബി ഭാഷയിലുണ്ട്. കൂഫി, ദീവാനി, സുലുസി, റൈഹാനി, റുഖഇ തുടങ്ങിയ അവയില്‍ പ്രധാനപ്പെട്ടവയാണ്. അച്ചടി ലിപിക്കും കൈയ്യഴുത്ത് ലിപിക്കും അലങ്കാര ലിപിക്കും പുറമെ അക്ഷരചിത്രങ്ങളുടെ വമ്പിച്ച ശേഖരവും അറബി ഭാഷയിലുണ്ട്. അനാട്ടമി കാലിഗ്രാഫി ഇപ്പോള്‍ വളരെയധികം പ്രചാരത്തിലുണ്ട്.

തൊഴില്‍ സാധ്യതകള്‍
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വിനോദസഞ്ചാരം, പത്രപ്രവര്‍ത്തനം, വിദ്യാഭ്യാസം, ബാങ്കിംഗ്, മണിട്രാന്‍സ്ഫര്‍, ട്രാന്‍സലേഷന്‍, വിദേശ സര്‍വിസ്, രഹസ്യാന്വേഷണം, നീതിന്യായം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ അറബി ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് നിരവധി തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചുവരുന്നുണ്ട്.


കേരളവും അറബി ഭാഷയും
പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ മുന്‍പ് തന്നെ അറബികളുമായുള്ള നിരന്തര വാണിജ്യ സമ്പര്‍ക്ക ഫലമായി അറബി ഭാഷ സുപരിചതമായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ അറബി ഭാഷയുമായി പൊക്കിള്‍കൊടി ബന്ധമുളളവരാണ് കേരളീയര്‍.
പ്രത്യേകിച്ച് മലബാര്‍ പ്രദേശത്തുകാര്‍. ഇന്നും ആ ബന്ധം നിലനില്‍ക്കുന്നു. ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി കേരളത്തിലെത്തി മാലിക്ബ്‌നു ദീനാറും സംഘവും വിവിധ പ്രദേശങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും അവ കേന്ദ്രമാക്കി പാഠശാലകള്‍ തുടങ്ങുകയും ചെയ്തു.
കോഴിക്കോട്ടെ ഖാളിമാരും പൊന്നാനിയിലെ മഖ്ദൂം കുടുംബവുമായിരുന്നു കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ചത്.
അറബി ഭാഷയില്‍നിന്ന് അനേകം പദങ്ങള്‍ മലയാള ഭാഷയുടെ വാക്കുകളായി മാറിയിട്ടുണ്ട്. അറബി മാതൃഭാഷയല്ലാത്ത പ്രദേശങ്ങളുടെ കൂട്ടത്തില്‍ ഈ ഭാഷ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയത് കേരളത്തിലാണ്. ഇപ്പോള്‍ പ്രൈമറി തലം മുതല്‍ യൂനിവേഴ്‌സിറ്റി തലം വരെ പഠിക്കാനും ഗവേണഷത്തിനുമുള്ള അവസരം നമ്മുടെ കൊച്ചുകേരളത്തില്‍ ലഭ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago