അംഗങ്ങളെ തിരഞ്ഞെടുക്കുന്നു
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുളള സംയോജിത ശിശു സംരക്ഷണ (ഐ.സി.പി.എസ്) പദ്ധതിയുടെ ഘടകമായ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കാലാവധി കഴിഞ്ഞ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളും എല്ലാ ജില്ലകളിലെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളും പുനസംഘടിപ്പിക്കുന്നതിന് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ചെയര്‍മാന്റെ ഒരൊഴിവും, മെമ്പര്‍മാരുടെ നാല് ഒഴിവുകള്‍ വീതവും 14 ജില്ലകളിലെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ ഓരോന്നിലും രണ്ട് സോഷ്യല്‍ വര്‍ക്കര്‍ അംഗങ്ങളുടെ ഒഴിവുകളുമാണുളളത്. ഇതു സംബന്ധിച്ച വിജ്ഞാപനം www.swd.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുളളവര്‍ നിശ്ചിത ഫോറത്തിലുളള അപേക്ഷകള്‍ ആഗസ്റ്റ് 25ന് വൈകുന്നേരം അഞ്ചിന് മുമ്പ് സാമൂഹ്യനീതി ഡയറക്ടര്‍, സംയോജിത ശിശു സംരക്ഷണ പദ്ധതി (ICPS) ജയില്‍ കഫറ്റേരിയയ്ക്കെതിര്വശം, പൂജപ്പുര, തിരുവനന്തപുരം, പിന് 695012 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."