പെണ്‍കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഹോം നടത്താന്‍ അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ നീതി വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിക്കു കീഴില്‍ പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ പെണ്‍കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഹോമുകള്‍ നടത്തുന്നതിന് സന്നദ്ധ സംഘടനകളില്‍ (എന്‍.ജി.ഒ) നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.സി.പി.എസ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സംസ്ഥാനസര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് പെണ്‍കുട്ടികള്‍ക്കു വേണ്ടിയുളള ഹോമുകള്‍ നടത്തേണ്ടത്. വകുപ്പിന്റെ അക്രഡിറ്റേഷന് ലഭിച്ച സന്നദ്ധ സംഘടനകള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്ന സന്നദ്ധസംഘടനകള്‍ ഐ.സി.പി.എസ് ഗൈഡ്ലൈന്‍, ജെ.ജെ ആക്റ്റ് തുടങ്ങിയവയില്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. ആവശ്യമായ രേഖകള്‍ സഹിതമുളള അപേക്ഷകള്‍ സാമൂഹ്യ നീതി ഡയറക്ടര്‍ (ഡയറക്ടറേറ്റ് അനക്സ്), പ്രിന്‍സണ്‍ ഹെഡ്ക്വാര്ട്ടേഴ്സിന എതിര്‍വശം, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ 19നകം ഓഫീസില്‍ ലഭിക്കണം. വിജ്ഞാപനം സാമൂഹ്യനീതി വകുപ്പിന്റെ www.sjd.gov.in വെബ്സൈറ്റില്‍ ലഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."