HOME
DETAILS
MAL
സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ ഒ.പി രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു വരെ
backup
December 16 2018 | 19:12 PM
ശരീഫ് കൂലേരി#
തൃക്കരിപ്പൂര്‍ (കാസര്‍കോട്): സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി സമയം വൈകിട്ട് ആറുവരെയാക്കി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി. നാലോ അതിലധികമോ ഡോക്ടര്‍മാരുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണ് ഒ.പി സമയം രാവിലെ ഒന്പതുമുതല് വൈകിട്ട് ആറുവരെയാക്കി ഉത്തരവിറക്കിയത്.
നിലവില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഒ.പി സമയം. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുമെങ്കിലും ഡോക്ടര്‍മാര്‍ ഉത്തരവിനെതിരേ പ്രതിഷേധത്തിലാണ്.
ഈ മാസം 20ന് കെ.ജി.എം.ഒ.എ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."