സീബ്രാ ലൈനില്ലാത്തത് കാല്‍നടക്കാര്‍ക്ക് അപകട ഭീഷണിയാവുന്നു
ചാവക്കാട്: ട്രാഫിക് ഐലന്റ് പരിസരത്ത് റോഡില്‍ സീബ്രാ ലൈനിടാത്തതിനാല്‍ വിവിധാവശ്യങ്ങള്‍ക്ക് നഗരത്തിലത്തെുന്ന കാല്‍ നടയാത്രികര്‍ക്ക് ഭീഷണിയാകുന്നുന്നു.
സദാസമയം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ചാവക്കാട് നഗരഹൃദയമായ ട്രാഫിക് ഐലന്റിനു സമീപത്തായി നാല് റോഡുകളിലുമാണ് സീബ്രാ ലൈനില്ലാത്തത്. ഏത് നഗരത്തിലും ട്രാഫിക് സിഗ്നലിനു സമീപം സീബ്രാ ലൈനിട്ട് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പൊതുജനങ്ങള്‍ക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും കടന്നുപോകാന്‍ ആവസരമുണ്ടെങ്കിലും ചാവക്കാട് നഗത്തില്‍ റോഡ് മുറിച്ചു കടക്കാന്‍ ജീവന്‍ കയ്യിലെടുക്കേണ്ട സ്ഥിതിയാണ്. ട്രാഫിക് ജങ്ഷനു കിഴക്ക് ഏനാമാവ് റോഡിലും, തെക്ക് ചേറ്റുവ റോഡിലും, പടിഞ്ഞാറ് പുതു പൊന്നാനി റോഡിലും, വടക്ക് കുന്നംകുളം റോഡിലുമായി വിവിധ ആവശ്യങ്ങള്‍ക്കത്തെുന്ന കാല്‍ നടക്കാരുടെ തിരക്ക് അടുത്തയിടേയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഐലന്റിനു പടിഞ്ഞാറ് ബീച്ച് റോഡില്‍ ഇടത് ഭാഗത്ത് കച്ചവട സ്ഥാപനങ്ങള്‍ കൂടാതെ ഓട്ടോ പാര്‍ക്കിങ്ങും ടൗണ്‍ ജുമാമസ്ജീദുമുണ്ട്. തൊട്ട് പത്സിഞ്ഞാറ് ഭാഗത്താണ് പൊന്നാനി, കടപ്പുറം മേഖലയിലേക്കുള്ള ബസ് വന്നു നില്‍ക്കുന്നത്. ഈ ഭാഗത്തേക്ക് നടന്നും ഓടിയുമാണ് ആളുകള്‍ എത്തുന്നത്. ഇരു ഭാഗത്ത് നിന്നുമായി വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതിനാല്‍ സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ഥികളുമാണ് റോഡിനു മധ്യത്തിലും വാഹനങ്ങള്‍ക്കിടയിലുമായി ദുരിതത്തിലാകുന്നത്. മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് ചാവക്കാട് സി.ഐ കെ.ജെ സുരേഷിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ട്രാഫിക് പരിഷ്‌ക്കരാത്തോടൊപ്പം അത്യാവശ്യ സ്ഥലങ്ങളില്‍ സീബ്രാ വരകളിടമെന്നാണ് വ്യാപാരികളുടേയും യാത്രക്കാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."