സഊദിയില്‍ സുരക്ഷാ സേന നടത്തിയ നീക്കത്തില്‍ തീവ്രവാദി കൊല്ലപ്പെട്ടു, രണ്ടു പേര് പിടിയില്‍
ദമാം: കിഴക്കന്‍ സഊദിയില്‍ സുരക്ഷാ സേന നടത്തിയ നീക്കത്തില്‍ ഒരു തീവ്രവാദിയെ വധിക്കുകയും രണ്ടു പേരെ പിടികൂടുകയും ചെയ്തു . ദമാമിനു സമീപം ശീഈകള്‍ തിങ്ങി താമസിക്കുന്ന ഖതീഫിനു സമീപം സൈഹാത്തിലാണ് സംഭവം. മൂന്നു പേരുടെ നീക്കത്തില്‍ സംശയം തോന്നിയ സുരക്ഷാ സേന ഇവരെ വളഞ്ഞപ്പോള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേന ഇവരെ വേദി വെച്ച് കീഴ്പെടുത്തുകയായിരുന്നു. സുരക്ഷാ സേന നടത്തിയ നീക്കത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേരെ പിടികൂടുകയും ചെയ്തു . കൊല്ലപ്പെട്ട തീവ്രവാദിയുടെ പേര് വിവരങ്ങള്‍ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല.
മറ്റൊരു സംഭവത്തില്‍ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചു കൊണ്ടിരുന്ന രണ്ടു പേര് കിഴക്കന്‍ പ്രവിശ്യ സുരക്ഷാ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങി. അഞ്ചു വര്‍ഷമായി ഇവര്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട റംസി എം അല്‍ ജമ്മല്, അലി എച്ച് അല്‍ സൈദ് എന്നിവരാണ് അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതോടെ ആഭ്യന്തര മന്ത്രാലയ ഭീകര ലിസ്റ്റിലെ 23 പേരില്‍ കീഴടങ്ങിയവരുടെ എണ്ണം എട്ടായി. പട്ടികയിലെ മൂന്നു പേര് മാത്രമാണ് ഇനി കീഴടങ്ങാനുള്ളത്. ബാക്കിയുള്ളവര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.
ശീഈ കേന്ദ്രമായ കിഴക്കന്‍ സഊദിയിലെ ഖത്തീഫും അനുബന്ധ സ്ഥലങ്ങളും ആഭ്യന്തര മന്ത്രാലയത്തിന് തലവേദയായിരിക്കുയാണ്. തുടര്‍ ഭീകരാക്രമണങ്ങളും സ്ഫോടനങ്ങളും നിത്യ സഭാമവായതിനെ തുടര്‍ന്ന് ഇവിടുത്തെ പുരാതന കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ശ്രമം സൈന്യം ആരംഭിച്ചിട്ടുണ്ട്. ഇത്തരം പുരാത കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."