ഇന്ത്യന്‍ ഹജ്ജ് മിഷന് നേതൃത്വം സഊദി ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
മക്ക: ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ സഊദി ഡെപ്യൂട്ടി ഹജ്ജ് മന്ത്രി ഡോ: ഹുസയിന്‍ ശരീഫുമായി മക്കയില്‍ ചര്‍ച്ച് നടത്തി.
ഇന്ത്യന്‍ ഹാജിമാരുടെ സൗകര്യങ്ങള്‍, ഇന്ത്യന്‍ ഹാജിമാരുടെ മശാഇര്‍ മെട്രോ സൗകര്യങ്ങള്‍, ഇന്ത്യന്‍ ഹാജിമാര്‍ക്കായി സഊദി ഭരണകൂടം ഒരുക്കിയ സൗകര്യങ്ങള്‍ എന്നിവ ഇരു കൂട്ടരും ചര്‍ച്ച ചെയ്തു.
സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ എല്ലാ വിധ പിന്തുണയും ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഡെപ്യൂട്ടി മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ തീര്‍ഥാടകരുടെ വരവ് തുടരുകയാണ്. ഇതിനകം അറുപതിനായിരത്തോളം തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മുതല്‍ ഇതുവരെ തീര്‍ഥാടകര്‍ മദീന വഴിയാണ് എത്തിയിരുന്നത്. ഇവരില്‍ ഇരുപതിനായിരത്തോളം തീര്‍ഥാടകര്‍ ബസ് മാര്‍ഗ്ഗം മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ വരവ് ഇന്ന് തുടങ്ങും. ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ നേരിട്ട് മക്കയിലേക്ക് ഹജ്ജിനു ശേഷം മദീന സന്ദര്‍ശനം കഴിഞ്ഞു മദീന വിമാനത്താവളത്തില്‍ നിന്നാണ് സ്വദേശത്തേക്ക് തിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."