HOME
DETAILS
MAL
രാജ്യം നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് രഘുറാം രാജന്
backup
December 16 2018 | 19:12 PM
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്ത്യ നേരിടുന്നത് വന്‍പ്രതിസന്ധിയെന്ന് ആര്.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്.
കാര്‍ഷിക മേഖലയില്‍ നേരിടുന്ന ദുരിതം, വൈദ്യുതി മേഖലയിലെ പ്രതിസന്ധി, ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവയാണ് സാമ്പത്തിക മേഖലയിലെ ഗുരുതരമായ പ്രശ്നങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
ആര്.ബി.ഐക്കുമേല്‍ സര്‍ക്കാരിന്റെ അനാവശ്യമായ ഇടപടെല്‍ ആഗോളതലത്തിലും ആഭ്യന്തര തലത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ആര്.ബി.ഐക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് രഘുറാം രാജന് ഇതിനെതിരേ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
ബാങ്കുകളില്‍നിന്ന് വ്യാജ രേഖകള്‍ ചമച്ച് വായ്പാ തട്ടിപ്പ് നടത്തുന്നത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."