രാജ്യസുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു: മോദി
റായ്ബറേലി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലാണ് കോണ്‍ഗ്രസിന്റെ വാദങ്ങളെ മോദി ന്യായീകരിച്ചത്.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തുവെന്നാരോപിച്ച മോദി, റാഫേലില്‍ അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി കള്ളംപറയുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന ആരോപണവും ഉന്നയിച്ചു.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുകൂടി ലക്ഷ്യംവച്ചാണ് സോണിയാ ഗാന്ധിയുടെ മണ്ഡലത്തിലെ റെയില്‍വേ കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം വിലയിരുത്താനായി അദ്ദേഹം റായ്ബറേലിയില്‍ എത്തിയത്. റാഫേല്‍ ഇടപാട്, തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്നം എന്നിവ ഉന്നയിച്ച് കോണ്‍ഗ്രസ് വലിയ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ അധികാരത്തിലിരുന്നപ്പോള്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."