മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്കി
ചാവക്കാട്: പഞ്ചവടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് പിഴയടച്ചുവിട്ട ചാവക്കാട് എസ്.ഐയുടെ നടപടിക്കെതിരേ മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കി.
'യുവസാഗര'ത്തിന്റെ പ്രചാരണ പ്രവര്‍ത്തനത്തിനിറങ്ങിയ പഞ്ചവടി ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി താമരശേരി വീട്ടില്‍ സ്റ്റാലിന് സുരേന്ദ്രന് (20), പ്രവര്‍ത്തകരായ തന്‍സീര്‍ (19), ഹഖീം (20), സുല്‍ഫിക്കര്‍ (19), വിവേക് (20), ഭഗീഷ് (18) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷും സംഘവും തടഞ്ഞ് നിര്‍ത്തി അവരുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ തട്ടിപ്പറിച്ച് 400 രൂപ പിഴയടപ്പിച്ചത്.
പൊതു സ്ഥലത്ത് പുകവലിച്ചതിനെതിരേയുള്ള പുകവലി നിയന്ത്രണ വകുപ്പായ കോട്പ അനുസരിച്ചാണ് സ്റ്റാലിന്, ഹഖീം എന്നിവരുടെ പേരില്‍ പിഴയച്ച രസീതി നല്‍കിയത്. പൊലിസ് തടഞ്ഞു നിര്‍ത്തിയ യുവാക്കളിലാരും പുകവലിയൊ മറ്റു പുകയില ഉല്‍പ്പന്നങ്ങളൊ ഉപയോഗിക്കാത്തവരാണ്. ചാവക്കാട് പൊലിസിന്റെ നടപടിക്കെതിരേ യുവാക്കളില്‍ ചിലരും അവരുടെ രക്ഷിതാക്കളുമാണ് മുഖ്യ മന്ത്രി പിണറായി വിജയനു പുറമെ ഉന്ന പൊലിസ് മേധാവികള്‍ക്കും പൊലിസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."