കോണ്‍ഗ്രസ് വാക്കുപാലിച്ചു; മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി കമല്‍നാഥ് സര്‍ക്കാര്‍
ഭോപാല്‍: മധ്യപ്രദേശില്‍ അധികാരമേറ്റതിനു പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി കമല്‍നാഥ് സര്‍ക്കാര്‍. കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷികകടം എഴുതി തള്ളുമെന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.
രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരമേറ്റ് രണ്ടു മണിക്കൂറിനുള്ളിലാണ് കമല്‍നാഥ് തീരുമാനത്തില്‍ ഒപ്പിട്ടത്. സഹകരണ ബാങ്കുകളിലെ കാര്‍ഷിക കടങ്ങള്‍ മാര്‍ച്ച് 31ന് മുമ്പ് എഴുതി തള്ളാനുള്ള തീരുമാനത്തിലാണ് കമല്‍നാഥ് ഒപ്പിട്ടത്.
ഭോപ്പാലിലെ ജംബോരീ മൈതാനത്ത് വന്‍ ജനാവലിയെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മധ്യപ്രദേശിന്റെ 18ാമത് മുഖ്യമന്ത്രിയായാണ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തത്. കമല്‍നാഥ് മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."