അമ്പലപ്പുഴയില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ നാലു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സംഭവത്തിനുപിന്നില്‍ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കോമനപുതുവലില് രാജുവിന്റെ മകന് മുകേഷ് (25), ബിനു (23), മനീഷ (20), വിഷ്ണു (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനീഷ ഒഴികെയുള്ളവരുടെ നില ഗുരുതരമാണ്.
വടിവാള്‍കൊണ്ട് വലത് കൈക്കും മുട്ടിനും വെട്ടേറ്റ മുകേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ബിനുവിന് വലത് കൈപ്പത്തിക്കും പുറത്തും വെട്ടേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി അമ്പലപ്പുഴ തീരദേശത്ത് വച്ചായിരുന്നു സംഭവം. 20ഓളം വരുന്ന ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളിയായ ബിനുവിനെയാണ് ആദ്യം ആക്രമിച്ചത്. ബിനുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു മറ്റു മൂന്നുപേരും.
സംഭവത്തില്‍ 20ഓളം വരുന്ന ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം അമ്പലപ്പുഴ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."