HOME
DETAILS
MAL
നിസാമിന് മാനസികാസ്വാസ്ഥ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
backup
August 07 2017 | 19:08 PM
കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാമിന് മാനസികാസ്വാസ്ഥ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
നിസാമിന് ഉറക്കക്കുറവും അമിത ദേഷ്യവുമുള്ളതിനാല് തുടര്‍പരിശോധന വേണ്ടിവരുമെന്നും ഇതിനായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിടാമെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനും കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടുമായ ഡോ.വി.പി രാജേഷ് നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
നിസാമിന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ പരിശോധന നടത്തിയിരുന്നു. നടുവേദനയും കാലുവേദനയുമുണ്ടെന്ന് നിസാം വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധന വേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."