മൂന്നാറില്‍ 330 അനധികൃത നിര്‍മാണങ്ങളുണ്ടെന്ന് കലക്ടര്‍
തൊടുപുഴ: മൂന്നാര്‍ മേഖലയില്‍ 330 അനധികൃത നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ടെന്ന് ജില്ലാ കലക്ടറുടെ സത്യവാങ്മൂലം. മൂന്നാറില്‍ ഭൂമി കൈയേറിയവരുടെ പട്ടിക ഹാജരാക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ഇടുക്കി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. വീട് നിര്‍മിക്കാനുള്ള അനുമതി വാങ്ങിയാണ് പലരും റിസോര്‍ട്ടുകളും ഹോം സ്റ്റേകളും കെട്ടിപ്പൊക്കിയിട്ടുള്ളത്.
കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും കലക്ടര്‍ ജി.ആര്‍ ഗോകുല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മൂന്നാറിനു സമീപത്തെ കുറിഞ്ഞിമലയിലെ കൈയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
െ്രെടബ്യൂണിലിന്റെ ചെന്നൈ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. നിര്‍ദിഷ്ട കുറിഞ്ഞിമല ദേശീയോദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കണം. വനേതര പ്രവര്‍ത്തനത്തിന് ഭൂമി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ നടപടി വേണമെന്നും മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരായ ഹരജികള്‍ പരിഗണിച്ച് െ്രെടബ്യൂണല്‍ നിര്‍ദേശിച്ചു.
ഏലമലക്കാടുകളിലെ അതിര്‍ത്തി നിര്‍ണയം നടപ്പാക്കിയോയെന്നും ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആരാഞ്ഞു. ഇതുസംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നും െ്രെടബ്യൂണര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."