ചാംപ്യന്സ്ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി
നിയോണ്‍: ചാംപ്യന്സ്ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കുള്ള ലൈനപ്പായി. ഇന്നലെയാണ് സ്വിറ്റ്സര്‍ലന്‍ഡിലെ നിയോണില് ടീമുകളുടെ നറുക്കെടുപ്പ് നടന്നത്. ബാഴ്സലോണക്കും റയല്‍ മാഡ്രിഡിനും ചെറിയ എതിരാളികളെ കിട്ടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ ക്വാര്‍ട്ടറിലെത്താന്‍ ജീവന്മരണ പോരാട്ടം പുറത്തെടുക്കേണ്ടി വരും.
ലിവര്‍പൂള്‍-ബയേണ്‍ മ്യൂണിക്ക് പോരാട്ടമാണ് പ്രീക്വാര്‍ട്ടറിലെ ക്ലാസിക്. മോശം ഫോമില്‍ തുടരുന്ന ചുവന്ന ചെകുത്താന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയാണ് എതിരാളികള്‍. സ്പാനിഷ് കരുത്തര്‍ അത്ലറ്റിക്കോ മാഡ്രിഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസും തമ്മിലുള്ള മത്സരവും പ്രീക്വാര്‍ട്ടറിലെ മികച്ച പോരാട്ടമാകും.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഷാല്‍ക്കെയാണ് എതിരാളികള്‍. മികച്ച ഫോമിലുള്ള സിറ്റിക്ക് ഷാല്‍ക്കയെ അനായാസം മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് പെപും സംഘവും. ടോട്ടനത്തിന് ബൊറൂസിയ ഡോര്ഡ്മുണ്ടണ്ടും ബാഴ്സയ്ക്ക് ലിയോണുമാണ് എതിരാളികള്‍. ഇതില്‍ ടോട്ടനവും ബൊറൂസിയയും തമ്മിലുള്ള മത്സരത്തിലും തീപാറും.
റോമ-പോര്‍ട്ടോ പോരാട്ടവും, അയാക്സ്-റയല്‍ മാഡ്രിഡ് പോരാട്ടവും ഏകപക്ഷീയമായേക്കും. ആദ്യ മത്സരം ഫെബ്രുവരി 13, 14, 19, 20 തിയതികളിലും രണ്ടണ്ടാം മത്സരം മാര്‍ച്ച് 5, 6, 12, 13 തിയതികളിലുമായാണ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."