വിന്‍സെന്റ് എം.എല്‍.എക്ക് ജാമ്യമില്ല
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം. വിന്‍സെന്റ് എം.എല്‍.എക്ക് ജാമ്യമില്ല. വിന്‍സെന്റിന്റെ അഭിഭാഷകന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസിലെ വാദം നേരത്തേ പൂര്‍ത്തിയായിരുന്നു. വീട്ടമ്മയുടെയും മറ്റു രഹസ്യമൊഴിയും ഫോണ്‍ കോള്‍ വിശദാംശങ്ങളും പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ സാക്ഷി മൊഴികളുടെ സി.ഡിയും ഹാജരാക്കി. വിന്‍സെന്റിന് ജാമ്യം നല്കിയാല് ഇരയുടെ ജീവന് ഭീഷണിയാണെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും വീട്ടമ്മയെ രണ്ടുപ്രാവശ്യം പീഡിപ്പിച്ചുവെന്ന് പൊലിസ് പറയുന്ന സമയങ്ങളില്‍ വിന്‍സെന്റ് മണ്ഡലത്തിലെ ചില പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
ഇതിന് തെളിവായി പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോയും നോട്ടിസും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."