HOME
DETAILS
MAL
ഉള്ളി മോഷണം പോയി
backup
August 08 2017 | 00:08 AM
ഭോപ്പാല്‍: സംസ്ഥാനത്ത് നിന്ന് 17,400 ക്വിന്റല്‍ ഉള്ളി മോഷണം പോയ സംഭവത്തില്‍ സര്‍ക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഉള്ളി മോഷണം പോയതായി കണ്ടെത്തിയത്. മധ്യപ്രദേശ് സംസ്ഥാന കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഇത്തവണ 27,000 മെട്രിക് ടണ്‍ ഉള്ളിയാണ് ശേഖരിച്ചിരുന്നത്. ഇതില്‍ 17,400 ക്വിന്റലാണ് കാണാതായത്. ഇതേ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."