ബ്രക്‌സിറ്റ്: രണ്ടാം ഹിതപരിശോധന ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് തെരേസാ മേ
ലണ്ടന്‍: ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് വീണ്ടും ഹിതപരിശോധന നടത്തുന്നത് ബ്രിട്ടിഷ് ജനതയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് യു.കെ പ്രധാനമന്ത്രി തെരേസാ മേയുടെ മുന്നറിയിപ്പ്. നമ്മുടെ രാഷ്ട്രീയ സമഗ്രതയ്ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് അതുണ്ടാക്കുക. വിഷയം പരിഹരിക്കാന്‍ ഹിതപരിശോധനയിലൂടെ സാധ്യമല്ലെന്ന് അവര്‍ പറഞ്ഞു. വീണ്ടും ഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ രംഗത്തെത്തിയതിനെ മേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ബ്രക്‌സിറ്റ് ചര്‍ച്ചകളെ ടോണി ബ്ലയര്‍ അപമാനിക്കുകയാണ്. ബ്ലയര്‍ ഒരിക്കല്‍ ചുമതല വഹിച്ച പ്രധാനമന്ത്രി പദത്തെ അപമാനിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ബ്രക്‌സിറ്റ് തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ അദ്ദേഹത്തിനും സാധ്യമല്ല. ബ്രട്ടിഷ് ജനത വോട്ടു രേഖപ്പെടുത്തിയതിനെ നടപ്പിലാക്കുകയെന്നുള്ളതാണ് പാര്‍ലമെന്റിന്റെ ഉത്തരവാദിത്തമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റൊരു മാര്‍ഗമില്ലെങ്കില്‍ പുതിയ വോട്ടെടുപ്പ് നടത്താന്‍ ജനപ്രതിനിധികള്‍ക്ക് പിന്തുണക്കാമെന്ന് ടോണി ബ്ലയര്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. തന്റെ പ്രസ്താവനയില്‍ ടോണി ബ്ലയര്‍ ഇന്നലെ ഉറച്ചുനിന്നു. പുതിയ ഹിതപരിശോധന നടത്തല്‍ ജനാധിപത്യപരമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നിരവധി മുതിര്‍ന്ന എം.പിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ബ്രക്‌സിറ്റില്‍ പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പ് തിയതി തെരേസാ മേ പ്രഖ്യാപിച്ചു. ജനുവരി 14ന് വോട്ടെടുപ്പ് നടക്കുമെന്നാണ് അറിയിച്ചത്. തിയതി പ്രഖ്യാപിക്കുന്നതില്ലെങ്കില്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ലേബര്‍ പാര്‍ട്ടി ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഡിസംബര്‍ 11ന് നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിയതോടെ ഒരു മാസത്തോളമാണ് മേ നഷ്ടപ്പെടുത്തിയതെന്നും പിന്നീട് വോട്ടെടുപ്പുമായി ബന്ധപ്പെട്ട യാതൊരു ഉറപ്പും മേ നല്‍കിയില്ലെന്നും ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിയതി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."