രാജ്യത്ത് കോണ്‍ഗ്രസ് അതിജീവനത്തിനായി കഷ്ടപ്പെടുന്നു: ജയറാം രമേശ് മോദിയെ എതിരിടാന്‍ കൂട്ടായ ശ്രമം വേണം
ന്യൂഡല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് അതിജീവനത്തിനായി കഷ്ടപ്പെടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇതാദ്യമായാണ് പാര്‍ട്ടി ഇത്തരമൊരവസ്ഥയിലെന്ന് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. മോദിയുടെയും അമിത്ഷായുടെയും വെല്ലുവിളി അതിജീവിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് രംഗത്ത് വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെങ്കിലും ഇത് മാത്രമല്ല കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ രീതിയിലുള്ള ഒരു എതിരിടല്‍ മാത്രം പോര ബി.ജെ.പിയെ തടയാന്‍. ഇതിന് കൂട്ടായ നേതൃത്വമാണ് വേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെയും നേരിടാന്‍ കഠിനമായ പ്രയത്‌നം വേണം. അവര്‍ ചിന്തിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. പ്രവര്‍ത്തനവും വ്യത്യസ്തമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആര്‍ക്കുമുന്നിലും വഴങ്ങാത്ത രീതിയിലാണ്. ഇത് മാറ്റിവച്ച് മോദിയെയും ബി.ജെ.പിയെയും അതിജീവിക്കാന്‍ ശക്തമായ നീക്കമാണ് വേണ്ടത്.
ഈ വര്‍ഷം അവസാനത്തോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2015ല്‍ അദ്ദേഹംഅധ്യക്ഷനാകുമെന്ന് കരുതിയിരുന്നെങ്കിലും ഈ വര്‍ഷം അവസാനത്തോടെ ഇത് സാധ്യമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."