മുംബൈ ഇ.എസ്.ഐ ആശുപത്രിയില്‍ തീപിടിത്തം: ആറു മരണം
മുംബൈ: മുംബൈയിലെ ഇ.എസ്.ഐ ആശുപത്രി കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞടക്കം ആറു പേര് മരിച്ചു.
അന്ധേരി ഈസ്റ്റിലെ മഹാരാഷ്ട്ര വ്യാവസായിക വികസന കോര്പ്പറേഷന് പരിസരത്തെ ഇ.എസ്.ഐ ആശുപത്രി കെട്ടിടത്തിലാണ് ഇന്നലെ വൈകുന്നേരം 4.20നു തീപിടിത്തമുണ്ടായത്.
അഞ്ചുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ നാലാം നിലയിലാണ് തീ ആളിപ്പടര്‍ന്നതെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനി(ബി.എം.സി)ലെ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
എന്നാല്‍ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. 108 പേരെ പുറത്തെത്തിച്ചു. നിരവധി രോഗികളെ വിവിധ ആശുപത്രികളിലേക്കു മാറ്റി. കെട്ടിടത്തില്‍ പുകനിറഞ്ഞതിനെ തുടര്‍ന്ന് രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും ശ്വാസതടസമുണ്ടായി.
ഇന്നലെ രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.
10 ഫയര്‍ എന്‍ജിനുകളും ഏഴു വാട്ടര്‍ ടാങ്കറുകളും ഉപയോഗിച്ചാണ് തീയണച്ചത്.
മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ലെന്ന് മൃതദേഹങ്ങള്‍ സൂക്ഷിച്ച കൂപ്പര്‍ ആശുപത്രിയിലെ ഡോ. ആര്. സുഖ്ദേവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."