ക്രൈസ്തവ നേതൃത്വം മൗനം വെടിയണമെന്ന് സാമൂഹികപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: രാജ്യത്ത് സംഘ്പരിവാര്‍ ശക്തികള്‍ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യം വച്ചുനടത്തുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും എന്തുകൊണ്ട് ക്രൈസ്തവ നേതൃത്വം പ്രതികരിക്കുന്നില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍. ക്രൈസ്തവ വിശ്വാസികളായ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുറന്ന കത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നൂറിലേറെ പേരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കും അനീതിയ്ക്കുമെതിരേ ശബ്ദിക്കേണ്ട സഭകള്‍ താല്‍ക്കാലിക ലാഭത്തിനായി നിശബ്ദത പാലിക്കുകയാണെന്ന് കത്ത് കുറ്റപ്പെടുത്തുന്നു.
2014 മുതല്‍ 2016 വരെയുള്ള മൂന്നു വര്‍ഷകാലയളവില്‍ മാത്രം ക്രിസ്ത്യാനികള്‍ക്കെതിരേ 600ലധികം അക്രമങ്ങള്‍ നടന്നു. സാമൂഹിക ബഹിഷ്‌ക്കരണത്തിനുള്ള പ്രവണത വ്യാപകമായി. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രകാരം 2014ല്‍ ദലിതുകള്‍ക്കെതിരേ 47,064 അക്രമങ്ങളുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."