ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘം സഊദി ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മക്ക: ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സഊദി ഡെപ്യൂട്ടി ഹജ്ജ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ സഊദി ഡെപ്യൂട്ടി ഹജ്ജ് മന്ത്രി ഡോ. ഹുസൈന് ശരീഫുമായി മക്കയിലാണ് ചര്‍ച്ച നടത്തിയത്. ഹാജിമാരുടെ സൗകര്യങ്ങള്‍, മശാഇര്‍ മെട്രോ സൗകര്യം തുടങ്ങിയവ ചര്‍ച്ച ചെയ്തു. സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ എല്ലാ പിന്തുണയും ഇന്ത്യന്‍ ഹാജിമാര്‍ക്ക് മന്ത്രി വാഗ്ദാനം ചെയ്തുണ്ട.
അതിനിടെ 60,000 ത്തോളം ഇന്ത്യന്‍ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി. കഴിഞ്ഞ 24 മുതല്‍ ഇതുവരെ തീര്‍ഥാടകര്‍ മദീന വഴിയാണ് എത്തിയിരുന്നത്. ഇവരില്‍ ഇരുപതിനായിരത്തോളം തീര്‍ഥാടകര്‍ ബസ് മാര്‍ഗം മക്കയില്‍ എത്തി. ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ വരവ് ഇന്ന് തുടങ്ങും.
ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ നേരിട്ട് മക്കയിലേക്കും ഹജ്ജിനു ശേഷം മദീന സന്ദര്‍ശനം കഴിഞ്ഞു മദീന വിമാനത്താവളത്തില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."