പി.എസ്.സി പ്രൊഫൈലില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡര്‍ കോളവും
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം പി.എസ്.സി പ്രൊഫൈലില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ജനുവരി ഒന്നു മുതല്‍ തീരുമാനം നടപ്പില്‍ വരും. സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രകാരമാണ് നടപടി.
കൂടാതെ സെക്രട്ടേറിയറ്റ്, പി.എസ്.സി, ലോക്കല്‍ ഫണ്ട് എന്നിവിടങ്ങളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, കേരളത്തിലെ വിവിധ സര്‍വകലാ ശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ലാന്‍ഡ് റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ (പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം), പൊതുമരാമത്ത്, ജലസേചന വകുപ്പില്‍ അസി. എന്‍ജിനീയര്‍ (സിവില്‍), വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ്, ഗ്രാമവികസന വകുപ്പില്‍ വി.ഇ.ഒ, സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങി 118 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു.
സാമൂഹ്യക്ഷേമ വകുപ്പില്‍ നഴ്‌സറി ടീച്ചര്‍, 14 ജില്ലകളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ്, വിവിധ കമ്പനി, ബോര്‍ഡ്, കോര്‍പറേഷനുകളിലെ ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍, അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, സീനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയര്‍ ക്ലര്‍ക്ക്, ടൈം കീപ്പര്‍ ഗ്രേഡ് രണ്ട് എന്നീ തസ്തികകളിലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പാതോളജി, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഓപ്പറേറ്റര്‍ അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍സ്), സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ചീഫ് ഡീസെന്‍ട്രലൈസ്ഡ് പ്ലാനിങ് ഡിവിഷന്‍, സോഷ്യല്‍ സര്‍വിസ്, പ്ലാന്‍ കോ-ഓഡിനേഷന്‍ ഡിവിഷന്‍, 14 ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) (മലയാളം മീഡിയം), ജയില്‍ വകുപ്പില്‍ അസി. പ്രിസണ്‍ ഓഫിസര്‍, ഫീമെയില്‍ അസി. പ്രിസണ്‍ ഓഫിസര്‍ എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും ജയില്‍ വകുപ്പില്‍ വീവിങ് ഇന്‍സ്ട്രക്ടര്‍, വീവിങ് ഫോര്‍മാന്‍, വീവിങ് അസിസ്റ്റന്റ് (പുരുഷന്‍മാര്‍ക്ക് മാത്രം) എന്നീ തസ്തികകളിലേക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."