സഊദി പൗരന്‍ കനിഞ്ഞു; നാല് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ മലയാളി മോചിതനാകും
റിയാദ്: തൊഴിലുടമയുടെ കേസിനെ തുടര്‍ന്ന് നാല് വര്‍ഷമായി ജയിലില്‍ കഴിയേണ്ടണ്ടി വന്ന മലയാളിയുടെ മോചനം സാധ്യമാകുന്നു. മലപ്പുറം കാടാമ്പുഴ സ്വദേശി അയ്യൂബിനാണ് ദുരിതാനുഭവം. തൊഴിലുടമയുടെ കടും പിടുത്തത്തില്‍ അയ്യൂബിന് സഹായകരമായി ഒരു സഊദി പൗരന്‍ രംഗത്തെത്തിയതോടെയാണ് മോചനം സാധ്യമാകുന്നത്. സ്‌പോണ്‍സറുടെ സഹായത്തോടെ അയ്യൂബിനെ കെണ്ടുവന്ന വ്യക്തി നടത്തിയ കച്ചവടത്തില്‍ ഉടലെടുത്ത പ്രശ്‌നത്തില്‍ വന്‍തുക സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു കേസ് കൊടുത്തതിനെ തുടര്‍ന്നാണ് അയ്യൂബ് ജയിലിലകപ്പെട്ടത്.
തിരുവനന്തപുരം സ്വദേശി അന്‍സാര്‍ എന്നയാള്‍ നല്‍കിയ വിസയിലാണ് മലപ്പുറം കാടാമ്പുഴ സ്വദേശി അയ്യൂബ് ആദ്യമായി ദമാമില്‍ എത്തുന്നത്.
തനിക്ക് നഷ്ടപരിഹാരമായി 39,000 റിയാല്‍ (ഏകദേശം 6.6ലക്ഷം രൂപ) നല്‍കണമെന്നാണ് സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടത്. ഈ തുക നല്‍കാന്‍ കഴിയാതിരുന്ന അയ്യൂബിന്റെ മോചനം നീണ്ടണ്ടു പോയത്. സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ നീക്കത്തില്‍ ഒരു സ്വദേശി പൗരന്‍ ഈ പണം നല്‍കാമെന്നു പറഞ്ഞു രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് അയ്യൂബിന്റെ മോചനത്തിന് വഴി തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."