ശബരിമല തീര്‍ഥാടനം തടസപ്പെടുത്തിയതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി: ചെന്നിത്തല
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം തടസപ്പെടുത്തിയതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, വനിതാ മതിലെന്ന പേരില്‍ നടത്തുന്ന വര്‍ഗീയ മതില് ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതാനും ഹിന്ദുസംഘടനകളെ മാത്രം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നടത്തുന്നത് വര്‍ഗീയ മതിലാണ്. വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനാണ് മതിലിലൂടെ ശ്രമിക്കുന്നത്. നടി മഞ്ജുവാര്യര്‍ക്ക് കാര്യങ്ങള്‍ മനസിലായതോടെ പിന്‍വാങ്ങി. ആത്മാഭിമാനമുള്ള ഒരു മലയാളിയും ഈ മതിലിന്റെ ഭാഗമാകില്ല.
വനിതാ ശിശു വികസന വകുപ്പിനെ മതിലിന്റെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റ് അനക്സ് ഒന്ന് പരിസരത്താണ് ഇതിനായുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്.
വാഹനങ്ങള്‍ പിടിച്ചെടുത്ത് നല്‍കുന്നതിനായി കലക്ടര്‍മാരെയും ആര്.ടി.ഒമാരെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. നിയമവിരുദ്ധമായി ചെയ്താല്‍ അവര്‍ നിയമത്തിനു മുന്നില്‍ മറുപടി പറയേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."