കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കും: മന്ത്രി ശശീന്ദ്രന്‍
കോഴിക്കോട്: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതി നിര്‍ദേശം കെ.എസ്.ആര്‍.ടി.സിയെ നിരത്തില്‍നിന്ന് തുടച്ചുനീക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കടത്തിലായ കെ.എസ്.ആര്‍.ടി.സിയെ ഈ നിര്‍ദേശം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും.
കണ്ടക്ടര്‍മാരെ പിരിച്ചുവിടുമ്പോള്‍ സര്‍വിസിനെ അത് വലിയതോതില്‍ ബാധിക്കും. ഭൂരിഭാഗം സര്‍വിസുകളും മുടങ്ങുകയോ വെട്ടിച്ചുരുക്കപ്പെടുകയോ ചെയ്യും. പി.എസ്.സി വഴി നിയമനം നടത്തിയാലും സര്‍വിസുകള്‍ സാധാരണനിലയിലെത്താന്‍ സമയമെടുക്കും. നാലായിരത്തോളം താല്‍ക്കാലികക്കാരെ പിരിച്ചുവിട്ടശേഷം പി.എസ്.സി വഴിയുള്ള സ്ഥിരനിയമനം നടത്തണമെന്നുള്ള നിര്‍ദേശം സര്‍ക്കാരിനും സാമ്പത്തിക ബാധ്യതയുണ്ടാക്കും. വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ല. സുപ്രിംകോടതി അവധി ആയതിനാല്‍ കോടതിയെപോലും സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 3,861 കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിടേണ്ടിവരിക. സര്‍ക്കാര്‍ പലതരത്തില്‍ സഹായിച്ചാണ് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നത്. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."