ക്വിറ്റ് ഇന്ത്യാ ദിനം ആഘോഷിച്ചു
വടക്കാഞ്ചേരി: ക്വിറ്റ് ഇന്ത്യാ ദിനം യൂത്ത് കോണ്‍ഗ്രസ് ജന്മദിനമായി ആഘോഷിച്ചു. തെക്കുംകര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നംപറമ്പ് സെന്ററില്‍ മണ്ഡലം പ്രസിഡന്റ് കുട്ടന്‍ മച്ചാട് പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമാസ് പുത്തൂര്‍ ഉദ്ഘാടനം ചെയ്തു.
പി.ജെ രാജു, ജോണി ചിറ്റിലപ്പിള്ളി, കെ.ആര്‍ സന്ദീപ്, എന്‍.ടി വറീത്, ഒ.ശ്രീകൃഷ്ണന്‍, വിനീഷ്.എം.ജെയിംസ്, കെ.ജെ ജോഫി, എ.പി ജോണ്‍സണ്‍, എന്‍.ടി വറീത് എന്നിവര്‍ നേതൃത്വം നല്‍കി. വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാരാത്ത്കുന്ന് സെന്ററില്‍ വെച്ച് നഗരസഭ റീജ്യണല്‍ തല ഉദ്ഘാടനം നടന്നു.
മണ്ഡലം പ്രസിഡന്റ് നാസര്‍ മങ്കര പതാക ഉയര്‍ത്തി. തുടര്‍ന്ന് കാട്ടുപൊന്തകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പാലസ് റോഡിലെ എല്‍.പി സ്‌കൂള്‍ കോമ്പൗണ്ട് ശുചീകരിച്ചു. പി.വി നാരായണസ്വാമി, വൈശാഖ് നാരായണസ്വാമി, അസീക്ക് അകമല, അഡ്വ. സി.വിജയന്‍, വി.ആര്‍ ചന്ദ്രശേഖരന്‍, കെ.എ മുഹമ്മദ്, സന്ധ്യ കൊടയ്ക്കാടത്ത്, ഏനു ചീനിപടി, മനീഷ് മുരളി, രാജേഷ്, കണ്ണന്‍, ഒ.ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ് വാഴാനി വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാക്കിനിക്കാട് സെന്ററില്‍ പതാക ഉയര്‍ത്തി. എ.ഡി തോമാസ്, എ.വി അബൂബക്കര്‍, ജിബിന്‍ പോള്‍, ജിജോ, ജിതിന്‍ ജോര്‍ജ്, ഡൊമനിക് വാഴാനി, ജിജോ വാഴാനി എന്നിവര്‍ നേതൃത്വം നല്‍കി.
ചാവക്കാട്: ഒരുമനയൂര്‍ ഇസ്‌ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്വിറ്റ് ഇന്ത്യ ദിനാചരണം പ്രധാന അധ്യാപകന്‍ ടി.ഇ ജെയിംസ് ഉദ്ഘാടനം ചെയ്തു. ഗാന്ധിദര്‍ശന്‍ കണ്‍ള്‍വീനര്‍ സി.ഒ ആനി സന്ദേശം നല്‍കി. ക്വിസ് മത്സരവും ഗാന്ധിയന്‍ സൂക്തങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. എം.രജിനി, റെമിന്‍ മാത്യു, പി.ജയലക്ഷ്മി, ലിനറ്റ് ഡേവീസ്, സി.ജെ മെറിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മന്ദലാംകുന്ന്: കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ പുന്നയൂരിന്റെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. മന്ദലാംകുന്ന് സെന്ററില്‍ നടന്ന പരിപാടി സഹകരണ ബാങ്ക് ഡയറക്ടര്‍ ലിയാഖത്തലിഖാന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബിനേഷ് വലിയകത്ത് അധ്യക്ഷനായി. യൂസുഫ് തണ്ണിത്തുറക്കല്‍, കെ.എ നവാസ്, പി.എച്ച് ഷാജി, താച്ചു, മഹ്ഷൂക് എന്നിവര്‍ സംസാരിച്ചു. നിസാം ആലുങ്ങല്‍ സ്വാഗതവും, മൂജീബ് അകലാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."