ലോകകപ്പ് ട്രോഫി പര്യടനത്തിന് ഈ മാസം 17ന് തുടക്കം
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായുള്ള ലോകകപ്പ് ട്രോഫിയുടെ ഇന്ത്യയിലെ പര്യടനത്തിന് ഈ മാസം 17ന് തുടക്കമാകും. ഈ മാസം 17 മുതല്‍ സെപ്റ്റംബര്‍ 26 വരെ 40 ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ 9,000 കിലോമീറ്ററാണ് ട്രോഫി സഞ്ചരിക്കുന്നത്. ലോകകപ്പിന് വേദിയാകുന്ന ആറ് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. 17 മുതല്‍ 22വരെ ന്യൂഡല്‍ഹിയിലും 24 മുതല്‍ 29 വരെ ഗുവാഹത്തിയിലുമാണ് പര്യടനം. ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ കൊല്‍ക്കത്തയിലും സെപ്റ്റംബര്‍ ആറ് മുതല്‍ പത്ത് വരെ മുംബൈയിലും സെപ്റ്റംബര്‍ 14 മുതല്‍ 19 വരെ ഗോവയിലും പര്യടനം നടത്തുന്ന ട്രോഫി അവസാനമായാണ് കേരളത്തിലെത്തുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ 26 വരെയാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള ട്രോഫിയുടെ സഞ്ചാരം.
അണ്ടര്‍ 17 ലോകകപ്പിന്റെ അവസാന പ്രചാരണ പരിപാടിയെന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ലോകകപ്പ് ട്രോഫിയുടെ ഇന്ത്യയിലെ പര്യടനമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ലോകകപ്പ് ജേതാക്കള്‍ ഏറ്റുവാങ്ങുന്ന യഥാര്‍ഥ ട്രോഫി വളരെ അടുത്ത് കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ജീവിതത്തില്‍ അപൂര്‍വമായി ലഭിക്കുന്ന അവരമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."