HOME
DETAILS
MAL
ചിലിയെ സമനിലയില്‍ തളച്ച് ഇന്ത്യ
backup
August 08 2017 | 01:08 AM
മെക്‌സിക്കോ സിറ്റി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി വിദേശ പര്യടനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ 17 ടീം ചിലി അണ്ടര്‍ 17ന് ടീമിനെ സമനിലയില്‍ തളച്ചു. ചതുര്‍രാഷ്ട്ര പോരാട്ടത്തിലെ അവസാന മത്സരത്തിലാണ് ഇന്ത്യ കരുത്തരായ ചിലിയെ 1-1ന് സമനിലയില്‍ പിടിച്ചത്. കളിയുടെ 40ാം മിനുട്ടില്‍ ചിലി മുന്നിലെത്തിയപ്പോള്‍ കളി തീരാന്‍ പത്ത് മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യ ഗോള്‍ മടക്കി സമനില പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ മെക്‌സിക്കോയോട് 5-1നും രണ്ടാം മത്സരത്തില്‍ കൊളംബിയയോട് 3-0ത്തിനും തോല്‍വി വഴങ്ങിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് എയില്‍ കൊളംബിയയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."